1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2015

യുഎസ് സര്‍ക്കാര്‍ അനുവദിക്കുന്ന വിസ ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത് ഇന്ത്യക്കാര്‍ക്ക്. ഇതര രാജ്യങ്ങളിലെ പൗരന്മാരെക്കാള്‍ കൂടുതല്‍ വിസ ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണെന്ന് അന്താരാഷ്ട്ര വാണിജ്യങ്ങളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി സ്റ്റെഫന്‍ എം സെലിഗ് പറഞ്ഞു. യുഎസിലെ വിസ നിയമങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ച ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു അണ്ടര്‍ സെക്രട്ടറിയുടെ പ്രതികരണം.

‘ലോകത്തുള്ള ഏത് രാജ്യത്തേക്കാളുമേറെ വിസ നല്‍കുന്നത് ഇന്ത്യക്കാണ്. യുഎസ് സര്‍ക്കാര്‍ നല്‍കുന്ന ഷോര്‍ട്ട് ടേം വിസയുടെ 65 മുതല്‍ 66 ശതമാനം വരെയും നല്‍കുന്നത് ഇന്ത്യക്കാര്‍ക്കാണ്. യുഎസ് വിസയ്ക്കുള്ള ആവശ്യകത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഈ മേഖലയില്‍ വലിയ പുരോഗതി ഇപ്പോള്‍ തന്നെ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്’ സ്‌റ്റെഫന്‍ പറഞ്ഞു.

യുഎസ് ബോര്‍ഡര്‍ സെക്യൂരിറ്റി ആക്ട് നിലവില്‍ വന്നപ്പോള്‍ ഇന്ത്യയില്‍നിന്നുള്ള ഐടി പ്രൊഫഷണലുകളുടെ വിസ ഫീസനത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലുള്ള ഇന്ത്യന്‍ കമ്പനികളും ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന അമേരിക്കന്‍ കമ്പനികളും ആശങ്ക ഉയര്‍ത്തിയിരുന്നു.

ഇന്ത്യന്‍ വാണിജ്യകാര്യ സെക്രട്ടറി റീത്താ ടിയോറ്റിയയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്‌റ്റെഫന്‍ നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അടുത്ത മാസം ഡിസംബറില്‍ വാഷിംഗ്ടണില്‍ വെച്ച് നടക്കുന്ന സ്ട്രാറ്റജിക് ആന്‍ഡ് കൊമേഴ്‌സിയല്‍ ഡയലോഗിന് മുന്നോടിയായിട്ട് കൂടിയാണ് സ്‌റ്റെഫന്റെ ഇന്ത്യാ സന്ദര്‍ശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.