1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2021

സ്വന്തം ലേഖകൻ: 20 ഡോളർ പിൻവലിച്ചപ്പോൾ അക്കൗണ്ടിൽ ഒരു ബില്യൻ ഡോളർ കണ്ടാലോ? ഫ്ലോറിഡായിലെ സാധാരണ കുടുംബത്തിലെ അംഗമായ ജൂലിയ എന്ന യുവതിയ്ക്ക് ഇനിയും ഞെട്ടൽ പൂർണമായി മാ റിയിട്ടില്ല. അത്യാവശ്യമായി 20 ഡോളർ പിൻവലിക്കാൻ ശനിയാഴ്ച ചെയ്സ് ബാങ്കിന്റെ എടിഎമ്മിൽ എത്തിയപ്പോഴായിരുന്നു സംഭവം.

പണം പിൻവലിക്കുന്നതിനു മുമ്പു മിഷിനിൽ ബാലൻസ് തുക പരിശോധിച്ചപ്പോൾ ജൂലിയക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ബാങ്ക് ബാലൻസ് ഒരു ബില്യൻ ഡോളർ (999985855.94) ലോട്ടറി അടിച്ചാൽ പോലും ഇത്ര വലിയ തുക ലഭിക്കാറില്ല.
എടിഎം മെഷിനിൽ തൊടാൻ പോലും ഭയപ്പെട്ടെന്നു ജൂലിയ പറയുന്നു.

ഇത്രയും വലിയ തുകയിൽ നിന്നും 20 ഡോളർ പിൻവലിച്ചാലുണ്ടാകുന്ന ഭവിഷത്തുകളെകുറിച്ചു ഞാൻ ബോധവതിയാണ്. മാത്രമല്ല ഈ തുക എനിക്ക് അവകാശപ്പെട്ടതുമല്ല. ശനിയാഴ്ചയായതുകൊണ്ട് ചെയ്സ് ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലായെന്നും ഇവർ പറയുന്നു.

സൈബർ തട്ടിപ്പുകാർ വിവരം അറിഞ്ഞാൽ തുക തട്ടിച്ചെടുത്തുവെന്നിരിക്കാം. അതു സംഭവിക്കാതിരിക്കുന്നതിനു തുടർച്ചയായി ബാങ്ക് അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ജൂലിയ പറഞ്ഞു. എന്തായാലും എന്ത് ഇന്ദ്രജാലമാണ് ഇതിനു പിന്നിലെന്ന സംശയത്തിലാണ് ജൂലിയയും കുടുംബവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.