1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2021

സ്വന്തം ലേഖകൻ: ആറു മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് നേരെ അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരാക്രമണം നടത്തുമെന്ന് പെന്റഗൺ. അത്തരത്തിൽ ഒരു ആക്രമണം നടത്താനുള്ള ശേഷി ഐഎസിനുണ്ടെന്നും പെന്റഗൺ മുതിര്‍ന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച കോൺഗ്രസിൽ അറിയിച്ചു.

രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് ഓഗസ്റ്റ് മാസത്തിൽ അഫ്ഗാനിസ്ഥിൽ നിന്നും അമേരിക്കയുടെ അവസാന സൈനികൻ മടങ്ങിയതിന് ശേഷവും അമേരിക്കയുടെ മേൽ ഗുരുതര സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. ഡിഫൻസ് പോളിസി അണ്ടർ സെക്രട്ടറി കോളിൻ കാലിന്റെ പറഞ്ഞു.

നിലവിൽ അഫ്ഗാന്റെ ഭരണം കൈയ്യാളുന്ന താലിബാൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശത്രു പക്ഷത്താണുള്ളത്. യുഎസ് സേന പോയതിന് ശേഷവും ചാവേര്‍ ആക്രമണണവും മറ്റും നടത്തുന്നതിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ പങ്ക് ചെറുതല്ല. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷമായ ഷിയ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണങ്ങളും കിഴക്കൻ നഗരമായ ജലാലാബാദിൽ താലിബാൻ സേനയിലെ ഒരു അംഗത്തെ ഇസ്ലാമിക് സ്റ്റേറ്റ് കഴുത്തറുത്തു കൊന്നതും ഇതിൽ ഉൾപ്പെടുന്ന സംഭവമാണ്.

ഓഗസ്റ്റിൽ യുഎസ് പിൻവാങ്ങിയതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഫലപ്രദമായി പോരാടാനുള്ള കഴിവ് താലിബാനുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് കോളിൻ കൽ പറഞ്ഞു. സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ സാക്ഷ്യപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താലിബാനെതിരെയും ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ തുടങ്ങിയ ആക്രമണ ഗ്രൂപ്പുകളോടും അമേരിക്ക പോരാടിയതായും സാക്ഷ്യപത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കി.

“താലിബാനും ഐഎസ്ഐഎസ് കരോസൻ മാരക ശത്രുക്കളാണെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. അതിനാൽ ഐഎസ്ഐഎസ് കരോസന്റെ പിന്നാലെ പോകാൻ താലിബാൻ വളരെയധികം പ്രേരിപ്പിക്കപ്പെടുന്നു. അങ്ങനെ ചെയ്യാനുള്ള അവരുടെ കഴിവ് നിർണ്ണയിക്കപ്പെടേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു,” കാള്‍ വ്യക്തമാക്കി.

അതേസമയം, അഫ്ഗാനിസ്ഥാനിൽ ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഉണ്ടെന്നും കാള്‍ വ്യക്തമാക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരവാദികളുടെ ഭീഷണി പരിഹരിക്കുമെന്ന് താലിബാന്റെ വിദേശകാര്യമന്ത്രിയായ അമീർ ഖാൻ മുത്താഖി പറഞ്ഞു. അഫ്ഗാനിസ്ഥാൻ മറ്റ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളുടെ താവളമാകില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 11-ന് അമേരിക്കയെ ഞെട്ടിച്ച് ന്യൂയോർക്കിലും വാഷിംഗ്ടണിലും അൽ ഖ്വയ്ദ നടത്തിയ ആക്രമണത്തെത്തുടർന്ന് 2001ൽ അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനിക ഇടപെടലിന് കാരണമായത് ഈ ബന്ധങ്ങളാണ്. അൽ ഖ്വയ്ദ നേതാക്കൾക്ക് താലിബാൻ അഭയം നൽകിയിരുന്നത്.

അതേസമം, അഫ്ഗാനിസ്ഥാന് പുറത്ത് നിന്ന് അമേരിക്കയ്‌ക്കെതിരെ ആക്രമണം നടത്താനുള്ള ശേഷി പുനഃസൃഷ്ടിക്കാൻ അൽ ഖ്വയ്ദയ്ക്ക് “ഒന്നോ രണ്ടോ വർഷം” വേണ്ടി വരുമെന്നും കാള്‍ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.