
സ്വന്തം ലേഖകൻ: യുഎസിൽ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ വ്യാപനം തടയാൻ നാലാം ഡോസ് വാക്സിനേഷൻ വേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് മെഡിക്കൽ ഉപദേഷ്ടാവ് ആന്റണി ഫൗചി. അതേസമയം, ബൂസ്റ്റർ ഡോസുകൾ നൽകുന്നത് വ്യക്തികളുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നവംബറിലാണ് ഒമിക്രോൺ ആദ്യമായി കണ്ടെത്തിയത്. ഒമിക്രോൺ മൂലം ലോകവ്യാപകമായി അഞ്ചുലക്ഷം ആളുകൾ മരിക്കുമെന്ന് നേരത്തേ ഫൗചി മുന്നറിയിപ്പു നൽകിയിരുന്നു. യുഎസിൽ ഒമിക്രോൺ റിപ്പോർട്ട്ചെയ്തശേഷം ലക്ഷത്തോളം മരണവും സ്ഥിരീകരിച്ചിരുന്നു. ആറുമാസം മുതലുള്ള കുഞ്ഞുങ്ങൾക്ക് ഈ വർഷംതന്നെ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള പരീക്ഷണം പുരോഗമിക്കുകയാണെന്നും ഫൗചി സൂചിപ്പിച്ചു.
അതിനിടെ, യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകളിലടക്കം മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങുകയാണ്. പൊതുയിടങ്ങളിലെ അടച്ചിട്ട മുറികളിൽ പ്രവേശിക്കാൻ മാസ്കോ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയത് അവസാനിപ്പിക്കുമെന്ന് ന്യൂയോർക് ഗവർണർ കാത്തി ഹൊഗെൽ അറിയിച്ചു.
മസാചുസെറ്റ്സിൽ ഫെബ്രുവരി 28നുശേഷം വിദ്യാർഥികൾക്കോ അധ്യാപകർക്കോ മറ്റു ജീവനക്കാർക്കോ സ്കൂളുകളിൽ മാസ്ക് നിർബന്ധമല്ലെന്ന് ഗവർണർ ചാർളി ബേക്കർ പറഞ്ഞു. അതിനിടെ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കായി കോവിഡ് വാക്സിൻ നൽകാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
യുഎസ്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഒരു രേഖ പ്രകാരമാണ് ഫെബ്രുവരി 21ന് അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ കോവിഡ്-19 പ്രതിരോധ കുത്തിവെപ്പുകൾ പുറത്തിറക്കാൻ യുഎസ് സർക്കാർ പദ്ധതിയിടുന്നത്.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഫൈസർ ഐഎൻസി. (പിഎഫ്ഇ.എൻ), ബയോഎൻടെക് എസ്ഇ (22യുഎയ്.ഡിഇ) എന്നിവ രണ്ട് മുതൽ നാല് വയസ് വരെ പ്രായമായ കുട്ടികളിൽ ഉപയോഗിക്കാനാണ് അംഗീകാരം നൽകിയത്.
നിലവിൽ ലോകത്ത് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കാണ് ആദ്യം കോവിഡ്-19 പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിരുന്നത്. ഇപ്പോൾ ഗർഭിണികളിലും പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നു. പല രാജ്യങ്ങളിലും കുട്ടികളിലും പ്രതിരോധ കുത്തിവെപ്പുകൾ നൽകാൻ തുടങ്ങിയിരുന്നെങ്കിലും ചെറിയ കുട്ടികളിൽ പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിന് ആശങ്കകൾ നിലനിന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല