1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2021

സ്വന്തം ലേഖകൻ: കോവിൻ പോർട്ടലിൽനിന്നു ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പാസ്‍പോർട്ട് നമ്പർ ചേർക്കാനുള്ള സംവിധാനം പൂർണമായും പ്രവർത്തനക്ഷമമായി. വിദേശയാത്രാ ആവശ്യങ്ങളുള്ളവർക്ക് ഏറെ ഉപകരിക്കുന്നതാണു പുതിയ സൗകര്യം. ദിവസങ്ങൾക്കു മുൻപ് ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. രണ്ട് ഡോസ് വാനും എടുത്തവർക്കാണ് വാക്സിൻ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ കഴിയുക.

ഇതിനായി വാക്സിനേഷൻ പൂർത്തിയായ ശേഷം കോവിൻ പോർട്ടലിൽ (cowin.gov.in) ലോഗി‍ൻ ചെയ്യുണം. ‘Raise an Issue’ എന്ന ഓപ്ഷനു താഴെ ‘Add passport details’ തുറക്കുക. സെലക്റ്റ് മെംബർ തുറന്ന് പ്രൊഫൈൽ തിരഞ്ഞെടുക്കുക. അടുത്ത കോളത്തിൽ പാസ്പോർട്ട് നമ്പർ നൽകി സബ്മിറ്റ് ചെയ്താൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ അപേക്ഷ അംഗീകരിച്ചുവെന്ന സന്ദേശം ലഭിക്കും.

‘Track Request’ എന്ന ഓപ്ഷൻ ഇതിനായി ഉപയോഗിക്കാം. തുടർന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ പാസ്പോർട്ട് നമ്പർ ചേർത്തത് ലഭിക്കും. ഒരു തവണ മാത്രമേ അപ്ഡേഷൻ അനുവദിക്കൂ. പാസ്പോർട്ടിലും കോവിൻ സർട്ടിഫിക്കറ്റിലും ഒരേ പേര് തന്നെയാണ് ഉറപ്പാക്കണം.

രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാൻ വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ചവർക്ക് അക്കൗണ്ടുകൾ ഒരുമിപ്പിക്കാനുള്ള സേവനവും പ്രവർത്തനക്ഷമമായി. ഇതിനായി കോവിൻ പോർട്ടലിൽ (cowin.gov.in) ഫസ്റ്റ് ഡോസ് എടുക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യണം. തുടർന്ന് ‘Raise an Issue’ ഓപ്ഷനിലെ ‘Merge Multiple Dose#1 Provisional certificate’ തുറക്കുക. Member Details തുറന്ന് പ്രൊഫൈൽ തിരഞ്ഞെടുക്കുക.

ഒന്നാം ഡോസിലെ ബെനിഫിഷ്യറി ഐഡിയും (വാക്സീൻ സർട്ടിഫിക്കറ്റിൽ കാണാം) തീയതിയും അവിടെ ദൃശ്യമായിരിക്കും
Vaccination Dose #2 എന്ന കോളത്തിൽ രണ്ടാം ഡോസ് സർട്ടിഫിക്കറ്റിലെ ബെനിഫിഷ്യറി ഐഡിയും രണ്ടാം ഡോസ് എടുക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പറും രേഖപ്പെടുത്തുക.

‘I declare…’ എന്ന് തുടങ്ങുന്ന വാചകത്തിന് അടുത്തുള്ള ടിക്ക് മാർക്ക് അടയാളപ്പെടുത്തി Submit Request കൊടുക്കുക. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് അന്തിമ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തിരിച്ചറിയൽ രേഖയുടെ നമ്പർ, പേര്, ജനനവർഷം, ലിംഗം എന്നിവയിലും തിരുത്തൽ വരുത്താം. ഒരു തവണ മാത്രമേ ഇത്തരത്തിൽ വിവരങ്ങൾ തിരുത്താൻ കഴിയൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.