1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2015

സ്വന്തം ലേഖകന്‍: വത്തിക്കാനില്‍ ഇറ്റാലിയന്‍ വാരികയുടെ ചാര പ്രവര്‍ത്തനം. മാര്‍പാപ്പയുടെ പുറത്തിറങ്ങാനിരിക്കുന്ന പരിസ്ഥിതി ലേഖനത്തിലെ പ്രധാന ഭാഗങ്ങളാണ് വാരിക ചോര്‍ത്തിയത്. ഉടന്‍ പുറത്തിറങ്ങാനിരുന്ന ലേഖനത്തിന്റെ ഭാഗങ്ങളാണ് എല്‍ എക്‌സ്പ്രസോ വാരിക പ്രസിദ്ധീകരിച്ചത്.

എന്നാല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഭാഗങ്ങള്‍ അന്തിമമല്ലെന്നും ഔദ്യോഗിക ലേഖനം ഉടന്‍ പുറത്തിറക്കുമെന്നും വത്തിക്കാന്‍ വക്താവ് റവ. ഫെഡറിക്കോ ലോംബാര്‍ഡി പറഞ്ഞു. കാലിക വിഷയങ്ങളെ സംബന്ധിച്ച് മാര്‍പാപ്പയുടെ വീക്ഷണങ്ങളും നിരീക്ഷണങ്ങളും ലോകത്തിനുള്ള സന്ദേശവുമാണ് ചാക്രിക ലേഖനം എന്നറിയപ്പെടുന്ന ഈ ലേഖനങ്ങളില്‍ ഉണ്ടാകുക.

പരിസ്ഥിതി വിനാശത്തിന്റെ കാലത്ത് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സന്ദേശമാണിത്. കാലാവസ്ഥാ മാറ്റം ഏറിയ പങ്കും മനുഷ്യസൃഷ്ടിയാണെന്നും വരുംതലമുറകള്‍ക്കായി ഭൂമിയെ സംരക്ഷിക്കുംവിധം പെരുമാറേണ്ട ഉത്തരവാദിത്തം അവനുണ്ടെന്നും മാര്‍പാപ്പ പറയുന്നതായി വാരിക വെളിപ്പെടുത്തുന്നു. സമ്പന്നരുടെ ചെയ്തികള്‍ക്ക് പാവങ്ങള്‍ ദുരിതം അനുഭവിക്കുന്നതു തടയണം.

ആഗോള താപനത്തില്‍ വികസിത രാഷ്ട്രങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നുമുള്ള ശാസ്ത്രലോകത്തിന്റെ നിഗമനങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നതാണ് മാര്‍പാപ്പയുടെ നിരീക്ഷണങ്ങളും. ഇപ്പോഴത്തെ പ്രവണത തുടരുകയാണെങ്കില്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള വിനാശ ഫലങ്ങള്‍ക്കാകും ഈ നൂറ്റാണ്ട് സാക്ഷിയാകേണ്ടി വരികയെന്നും മാര്‍പാപ്പ പറയുന്നതായി വാരിക ചൂണ്ടിക്കാട്ടുന്നു.

ലേഖനം ചോര്‍ത്തിയത് വത്തിക്കാന്‍ അപലപിച്ചെങ്കിലും അതിന്റെ ഉള്ളടക്കം വത്തിക്കാന്‍ തള്ളിപ്പറഞ്ഞിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.