1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2015

ഓസ്‌ട്രേലിയയലെ മെല്‍ബണ്‍ നഗരത്തിലുള്ള 12 സ്ത്രീകള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ചതായി വിക്ടോറിയ പോലീസ് കമ്മീഷ്ണര്‍ ട്രേസി ലിന്‍ഫോര്‍ഡ്. ഭീകരവാദത്തോട് കാല്‍പനികമായി സമീപിക്കുന്നവരുടെ എണ്ണത്തില്‍ വരുന്ന വര്‍ദ്ധനവാണ് ഇത് കാണിക്കുന്നതെന്നും പോലീസ് പറയുന്നു.

സിറിയയിലും ഇറാഖിലും ഐഎസിനെ പിന്തുണക്കാനായി മാത്രം 100 പേരോളം രാജ്യം വിട്ടതായാണ് കണക്കുകള്‍. ഇതില്‍ 30 പേരോളം വിദേശത്തു തന്നെ കൊല്ലപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്രചരണങ്ങളുടെ ഭാഗമായി തീവ്രവദത്തിന്റെ വലയില്‍ വീഴുന്ന ഭൂരിഭാഗം സമൂഹത്തില്‍ ഒറ്റപ്പെട്ട യുവാക്കളാണെന്നും പോലീസ് പറഞ്ഞു.

മെല്‍ബണില്‍ നിന്നും പോയ യുവതികളില്‍ അഞ്ചു പേര്‍ ഐഎസ് കേന്ദ്രങ്ങളിലുള്ളതായും, നാലു പേര്‍ തിരികെ വന്നതായും, ഒരാളെ രാജ്യം വിടുന്നതിനു മുന്‍പ് തന്നെ എയര്‍പോര്‍ട്ടില്‍ തടഞ്ഞതായും പൊലീസിനു വിവരം ലഭിച്ചതായി ലിന്‍ഫോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ മറ്റു രണ്ടു പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ഭീകരവാദ പ്രവര്‍ത്തനങ്ങളെ കാല്‍പനികമായി നോക്കി കാണുന്നവരാണ് യുവതികളെന്ന് ലിന്‍ഫോര്‍ഡ് വിലയിരുത്തുന്നു. ഖലീഫാ സാമ്രാജ്യം നിലവില്‍ വന്നാല്‍ തങ്ങള്‍ക്ക് ഉന്നതമായ സ്ഥാനങ്ങള്‍ ലഭിക്കുമെന്നും മറ്റുമുള്ള മോഹന വാഗ്ദാനങ്ങള്‍ വിശ്വസിച്ചാണ് യുവതികളില്‍ പലരും ഇവിടങ്ങളിലെത്തുന്നത്. എന്നാല്‍ ഇവരില്‍ പലരും ലൈംഗിക അടിമകളാവുകയോ, നിര്‍ബന്ധിത വിവാഹ ബന്ധങ്ങള്‍ക്കു വിധേയരാവുകയോ ചെയ്യുകയാണ് പതിവ്.

കഴിഞ്ഞ ദിവസം പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മാതാവ് ഐഎസില്‍ ചേരാനായി സിറിയയിലേക്ക് പോയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തു വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.