1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2020

സ്വന്തം ലേഖകൻ: ഓസ്​ട്രിയൻ തലസ്​ഥാനമായ വിയന്നയിൽ തീവ്രവാദി ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. പൊലീസുകാരനടക്കം നിരവധി പേർക്ക്​ പരിക്കേറ്റതായും ആക്രമികളിലൊരാൾ പൊലീസി​െൻറ വെടിയേറ്റ്​ കൊല്ലപ്പെട്ടതായും ഓസ്​ട്രിയൻ ചാൻസലർ സെബാസ്​റ്റ്യൻ കുർസ്​ വ്യക്തമാക്കി.

കൊവിഡിനെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിന് മുമ്പായി വിയന്നയിലെ കഫേകളിലും റെസ്റ്റോറൻറുകളിലും എത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിർക്കുകയായിരുന്നു. ആറിടത്തായാണ്​ ആക്രമണങ്ങൾ അരങ്ങേറിയത്​. അടച്ചുപൂട്ടലിന്​ തൊട്ടുമുമ്പ്​ ആളുകൾ കൂട്ടത്തോടെ തെരുവുകളിലേക്ക്​ ഒഴുകിയെത്തിയിരുന്നു.

ആഭ്യന്തര മന്ത്രിയായ കാൾ നെഹാമർ സംഭവം തീവ്രവാദി ആക്രമണമാണെന്നും നഗരവാസികളോടെ വീടുകളിൽ കഴിയാനും ആവശ്യപ്പെട്ടു. പ്രദേശത്തെ പ്രശസ്​തമായ സിനഗോഗിന്​ സമീപമാണ്​ ആക്രമണമുണ്ടായത്​. ഇവിടെ സുരക്ഷ ശക്​തമാക്കിയിട്ടുണ്ട്​.

“ആക്രമണ ലക്ഷ്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്​.നഗരത്തിനെ സിനഗോഗിന്​ പുറത്ത്​ നടന്ന വെടിവെപ്പായതിനാൽ ഇത് ​ജൂതൻമാരെ ലക്ഷ്യം വെച്ചുള്ള ആക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല,” കുർസ്​ പറഞ്ഞു.

എന്നാൽ ഈ സമയത്ത്​ സിനഗോഗ്​അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഇത്​ സിനഗോഗ്​ ലക്ഷ്യമിട്ടുള്ള ആക്രമണമാണോയെന്ന്​ തീർച്ചയില്ലെന്നും നഗരത്തിലെ യഹൂദ ജനതയുടെ തലവനായ ഓസ്​കാർ ഡച്ച്​ പറഞ്ഞു.

വിയന്നയിൽ നടന്ന തീവ്രവാദി ആക്രമണത്തെ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമാനുവൽ മാക്രോൺ അപലപിച്ചു. “ഫ്രാൻസിന്​ ശേഷം ആക്രമിക്കപ്പെട്ട ഒരു സൗഹൃദ രാജ്യമാണിത്​. ഇതാണ്​ നമ്മുടെ യൂറോപ്പ്​. പക്ഷേ നമ്മൾ വഴങ്ങി കൊടുക്കില്ല,” മാക്രോൺ ട്വിറ്ററിൽ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.