സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ, മാധ്യമങ്ങളോട് സംസാരിക്കില്ല. താന്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും വെറുതെ പരിശ്രമിക്കേണ്ടെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ നിന്ന് താന്‍ ഒളിച്ചോടിയതല്ലെന്നും ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം മല്യ പറഞ്ഞിരുന്നു.
താനൊരു അന്താരാഷ്ട്ര ബിസിനസ്സുകാരനാണെന്നും ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കുന്നുണ്ടെന്നും തിരികെ വരുമെന്നും മല്യ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ബാങ്ക് വായ്പകള്‍ അടയ്ക്കാതെ ഇന്ത്യ വിട്ട വിജയ്മല്യ ലണ്ടനിലെ ആഡംബര വസതിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് വിജയ് മല്യ മുങ്ങിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ച് മല്യ തന്നെ രംഗത്ത് വരികയും ചെയ്തു. മല്യയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല