1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2020

സ്വന്തം ലേഖകൻ: രണ്ടു മണിക്കൂർ കൊണ്ട് വീസ സ്റ്റാമ്പ് ചെയ്യുന്ന നൂതന സംവീധാനവുമായി അൽ നഹ്‌ദ സെന്റർ. നിലവീൽ ഉള്ള വീസ പുതുക്കാനോ പുതുതായി എത്തുന്ന ആളുകൾക്ക് വീസ അടിക്കാനോ ഇനി ദുബായിൽ വെറും രണ്ടു മണിക്കൂർ മതിയാകും. മെഡിക്കൽ , എമിറേറ്റ്സ് ഐഡി അപേക്ഷ എന്നിവ പൂര്‍ത്തിയാക്കി വെറും രണ്ടു മണിക്കൂർ കൊണ്ട് വീസ സ്റ്റാമ്പ് ചെയ്തു കൊടുക്കുന്ന അതിവേഗ പദ്ധതിയാണ് ദുബായ് ആരോഗ്യവിഭാഗം ദുബായ് ഖിസൈസ് അൽ നഹ്ദയിൽ പുതുതായി ആരംഭിച്ച അൽ നഹ്ദ സെന്ററിൽ തുടക്കം കുറിച്ചത്.

ഉപയോക്താക്കൾക്ക് അതി വീശാല സൗകര്യങ്ങൾ പുതിയ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണമായും ഗവൺമെന്റ് അനുബന്ധ ജോലികൾക്കു മാത്രമായി ഒരു ലക്ഷത്തോളം ചതുരശ്ര അടി വീസ്‌തീർണമുള്ള കെട്ടിടമാണിത്. എണ്ണൂറോളം കാറുകൾക്ക് സൗജന്യ പാർക്കിങ്ങും ഒരുക്കിയിട്ടുണ്ട്. വിവിഐപി, വിെഎപി സേവനം , എമിഗ്രേഷനുമായി ബന്ധപ്പെട്ട ജോലികൾ, വീസ ടൈപ്പിങ്, ലോകോത്തര നിലവാരത്തിൽ ഒക്യുപേഷൻ ഹെൽത്ത് സ്ക്രീനിങ് , ആമർ സേവനങ്ങൾ, പബ്ലിക് നോട്ടറി, സ്വകാര്യ നോട്ടറി സേവനങ്ങൾ, മുനിസിപ്പാലിറ്റി കളക് ഷൻ സെന്റർ , റെവന്യു , ദുബായ് ഇക്കണോമിക് സെന്ററുകളെല്ലാം ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്നു എന്ന പ്രത്യകതയും ഉണ്ട്.

ഓഡിയോളജി പരിശോധനയ്ക്കും ഓഫ്‍താൽമോളജിക്കും രാജ്യാന്തര നിലവാരത്തിലുള്ള ഏറ്റവും പുതിയ സാങ്കേതിക ലാബുകളാണ് ഇവീടെ സ്ഥാപിച്ചിട്ടുള്ളത്. ദിവസം 4000 ടെസ്റ്റുകൾ നടത്താനും ഒരേ സമയം 800 ആളുകളെ ഉൾക്കൊള്ളാനും കേന്ദ്രത്തിന് ശേഷിയുണ്ട്. സാധാരണ ഗതിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കി ശേഷം എമിറേറ്റ്സ് ഐഡിക്കു അപേക്ഷ നൽകി 4 ദിവസമോ അതിൽ കൂടുതലോ എടുക്കുന്ന വീസാ സ്റ്റാമ്പിങ് പ്രക്രിയയാണ് നടക്കുന്നത്.

മികച്ച പരിശീലനം സിദ്ധിച്ച 200 ഓളം പ്രഫഷനലുകളുടെ സേവനമാണ്ഇവീടെ എത്തുന്ന ഉപയോകതാക്കളെ സ്വീകരിക്കാനും സേവനങ്ങൾക്കും വേണ്ടി ഏർപ്പെടുത്തിയിട്ടുള്ളത്. ദുബായിൽ നിന്നും ഷാർജയിൽ നിന്നും വരുന്നവർക്ക് വളരെ വേഗം ഡ്രൈവ് ചെയ്തു എത്താൻ പറ്റുന്ന ബാഗ്ദാദ് സ്ട്രീറ്റിലാണ് അൽ നഹ്ദ സെന്ററിന്റെ പുതിയ ശാഖ. ദുബായ് ആരോഗ്യ വീഭാഗം തലവൻ ഹുമൈദ് അൽ ഖാത്തിമി അൽ നഹ്ദ സെന്റർ ഔദ്യോഗിമായി ജനങ്ങൾക്ക് തുറന്നു കൊടുത്തു. കോവീഡ് 19 പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കു ഏറ്റവും വേഗത്തിലും സുതാര്യതയിലും സേവനങ്ങൾ ലഭ്യമാക്കാൻ ഇത്തരത്തിലുള്ള അതി നൂതന ലാബുകൾ ലഭ്യമാക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി പ്രതിജ്ഞാ ബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.