1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2024

സ്വന്തം ലേഖകൻ: സന്ദർശന വീസയിൽ സൗദിയിലെത്തുന്നവർ പാസ്‌പോർട്ട് കൈവശം വയ്ക്കേണ്ടതില്ലെന്ന് ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു. ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐഡി കാർഡ് കൈവശം വച്ചാൽ മതിയാകും. സന്ദർശന വീസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐഡിയിലൂടെ ലക്ഷ്യമിടുന്നത്.

സന്ദർശന വീസയിൽ സൗദിയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് ഏകീകൃത നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പ്രവേശിച്ച് ഡിജിറ്റൽ ഐഡി നേടാൻ സാധിക്കും. സന്ദർശകരുടെ സൗദിയിലെവിടെയുമുള്ള സഞ്ചാരങ്ങൾക്ക് മൊബൈൽ ഫോണുകളിലുള്ള ഡിജിറ്റൽ ഐഡി ഉപയോഗിക്കാൻ കഴിയും.

ഡിജിറ്റൽ ഐഡി നേടുന്ന സന്ദർശകർക്ക് സൗദിയിലെ യാത്രകൾക്ക് പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് വക്താവ് പറഞ്ഞു. അതേസമയം ക​ഴി​ഞ്ഞ​വ​ർ​ഷം 10 കോ​ടി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ന്ന ല​ക്ഷ്യം രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല കൈ​വ​രി​ച്ച​താ​യി ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ ഖ​ത്തീ​ബ് പ​റ​ഞ്ഞു.

പൊ​തു​നി​ക്ഷേ​പ നി​ധി​യു​ടെ​യും സ്വ​കാ​ര്യ​മേ​ഖ​ല ഫോ​റ​ത്തി​​​ന്റെ​യും ര​ണ്ടാം പ​തി​പ്പി​ൽ ‘വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ്രാ​ധാ​ന്യം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന മ​ന്ത്രി​ത​ല സെ​ഷ​നി​ലാ​ണ്​ ടൂ​റി​സം മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.