1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2020

സ്വന്തം ലേഖകൻ: രാജ്യം വിടാതെ തന്നെ വിസിറ്റ് വീസയിലുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് കുടുംബ വീസയിലേക്ക് മാറുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണിത്.
പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ വിഭാഗം വഴിയാണ് ഇത് സംബന്ധിച്ച നടപടികള്‍.

ഒമാനില്‍ തൊഴില്‍ വീസയിലുള്ളവരുടെ ഭാര്യ/ഭര്‍ത്താവ്, നിശ്ചിത പ്രായ പരിധിയിലുള്ള കുട്ടികള്‍, ഒമാനി പൗരന്‍മാരുടെ വിദേശിയായ ഭാര്യ തുടങ്ങിയവര്‍ക്ക് പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വീസാ മാറ്റം നടത്താനാകും.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രയാസം നേരിടുന്ന വിവിധ മേഖലകളില്‍ നടപടികള്‍ എളുപ്പമാക്കി നേരത്തെയും നിരവധി ആനുകൂല്യങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് പ്രഖ്യാപിച്ചിരുന്നു. കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസകള്‍ക്ക് ജൂലൈ 15 വരെ പിഴ ഈടാക്കില്ലെന്ന് കഴിഞ്ഞ ദിവസം ആര്‍ഒപി പ്രഖ്യാപിച്ചിരുന്നു.

15ാം തിയതിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ വീസ പുതുക്കേണ്ടതില്ല. 15ന് ശേഷം ഒമാനില്‍ തുടരുന്നവര്‍ വീസ പുതുക്കണമെന്ന് പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.