1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2020

സ്വന്തം ലേഖകൻ: ഇന്ത്യൻ വിമാനക്കമ്പനിയായ വിസ്​താര നവംബർ 19 മുതൽ ഇന്ത്യയിൽനിന്ന്​ ഖത്തറിലേക്ക്​ സർവിസ്​ തുടങ്ങുന്നു. ടാറ്റ ​ഗ്രൂപ്പി​െൻറയും സിംഗപ്പൂർ എയർലൈനി​​െൻറയും സംയുക്​തസംരംഭമാണ്​ വിസ്​താര.തലസ്ഥാനമായ ഡൽഹിയിൽനിന്നാണ്​ ദോഹയിലേക്ക്​ സർവിസ്​ നടത്തുകയെന്ന്​ കമ്പനി അറിയിച്ചിട്ടുണ്ട്​. കോവിഡ്​ നിയന്ത്രണങ്ങളു​െട ഭാഗമായി ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബ്​ൾ ധാരണയുടെ അടിസ്ഥാനത്തിലാണ്​ നിലവിൽ ഇരുരാജ്യത്തേക്കും വിമാനസർവിസുകൾ ഉള്ളത്​.

വിസ്​താര കമ്പനിയുടെ വെബ്​സൈറ്റിലെ വിവരങ്ങൾ പ്രകാരം നവംബർ 19ന്​ ഡൽഹിയിൽനിന്ന്​ രാത്രി എട്ട​ിനാണ്​ ദോഹയിലേക്കുള്ള വിമാനം പുറപ്പെടുക. രാവിലെ 9.45ന്​ ​േദാഹയിൽ എത്തും. വ്യാഴാഴ്​ചയും ഞായറാഴ്​ചയുമാണ്​ സർവിസ് ഉണ്ടാവുക. ദോഹയിൽനിന്ന്​ രാത്രി 10.45നാണ്​ തിരിച്ചുപുറപ്പെടുക. നവംബർ 19 മുതൽ തുടങ്ങി ഡിസംബർ 31 വരെയാണ്​ ഷെഡ്യൂൾ എന്ന്​ കമ്പനി അറിയിച്ചു.ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ​പ്രകാരമായിരിക്കും ഇത്​. ദോഹയിലേക്ക്​ സർവിസ്​ നടത്തുന്ന കാര്യത്തിൽ ഏറെ സന്തോഷമുണ്ടെന്നും ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നാണ്​ ദോഹയെന്നും കമ്പനി അധികൃതർ അറിയിച്ചു.

ഡൽഹിയിൽനിന്ന്​ പുറപ്പെട്ട്​ ദോഹയിലെത്തി തുടർന്ന്​ ഡൽഹിയിലേക്കുള്ള യാത്രക്ക്​ മൊത്തം 15,499 രൂപയാണ്​ വെബ്​സൈറ്റ്​ പ്രകാരം. ദോഹയിൽനിന്ന്​ ഡൽഹിയിലെത്തി തിരിച്ചും ദോഹയിലേക്ക്​ യാത്ര ചെയ്യാൻ 669 റിയാലാണ്​ വേണ്ടത്​. സർവിസിനുള്ള ബുക്കിങ്​ ആരംഭിച്ചിട്ടുണ്ടെന്നും ​കമ്പനി അറിയിച്ചു. ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യത്തേക്കും പ്രത്യേക വിമാനസർവിസുകൾ നടത്താനുള്ള എയർബബ്​ൾ കരാറി​െൻറ കാലാവധി ഡിസംബർ 31വരെ ഈയടുത്ത്​ നീട്ടിയിരുന്നു.

കോവിഡ്​ പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ യാത്ര ചെയ്യാൻ വഴിയൊരുക്കിയ​ എയർബബ്​ൾ കരാർ ആഗസ്​റ്റ് 18നാണ്​​ പ്രാബല്യത്തിൽ വന്നത്​. നേരത്തേ ആഗസ്​റ്റ്​ 31വരെയും പിന്നീട്​ ഒക്​ടോബർ 31വരെയുമാണ്​ കരാർ നീട്ടിയിരുന്നത്​. ഇതാണ്​ ഇപ്പോൾ ഡിസംബർ അവസാനം വരെ ആക്കിയിരിക്കുന്നത്​.കരാർ പ്രകാരം നിലവിൽ ഇന്ത്യൻ വിമാനക്കമ്പനികളും ഖത്തർ എയർവേയ്​സും ഇരുരാജ്യങ്ങളിലേക്കും​ സർവിസ്​ നടത്തുന്നുണ്ട്​.

ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ്​ കരാറിൽ ഒപ്പുവെച്ചത്​. ആകെയുള്ള സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർഎയർവേസും പങ്കുവെച്ചാണ്​ സർവിസ് നടത്തുന്നത്​​​. ഖത്തർ വിസയുള്ള ഏത്​ ഇന്ത്യക്കാരനും ഖത്തറിലേക്ക്​ മടങ്ങിയെത്താം. ഖത്തരി പൗരന്മാർക്കും യാത്ര ചെയ്യാം. എന്നാൽ, ഖത്തറിലേക്ക്​ മാത്രമുള്ളവരാകണം യാത്രക്കാർ. ആഗസ്​റ്റ്​ ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ്​ എടുത്ത്​ ഖത്തറിലേക്ക്​ മടങ്ങിയെത്തുന്നുണ്ട്​.

https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ്​ പെർമിറ്റിന്​ അപേക്ഷ നൽകേണ്ടത്​. വിസ കാലാവധി കഴിഞ്ഞവർക്കുള്ള ഫീസ്​ ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്​.ആഗസ്​റ്റ്​ ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ്​ എടുത്ത്​ ഖത്തറിലേക്ക്​ മടങ്ങാനുള്ള അനുമതിയുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.