1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2015

സ്വന്തം ലേഖകന്‍: അരനൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷം ചിലിയെ കാല്‍ബുകോ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചപ്പൊള്‍ അത് ഇങ്ങനെയാകുമെന്ന് ചിലിയിലെ ജനങ്ങള്‍ കരുതിക്കാണില്ല. അഗ്‌നിപര്‍വത പ്രദേശവും സമീപത്തുള്ള പ്രധാന വിനോദസഞ്ചാര പട്ടണമായ പ്യൂര്‍ട്ടോ വരാസും പൊടിയില്‍ പൂര്‍ണമായും മൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച രണ്ടു തവണയാണ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്. കൂണിന്റെ ആകൃതിയില്‍ മുകളിലേക്ക് ഉയര്‍ന്ന് പുകയും ചാരവും കിലോമീറ്ററികളോളം വ്യാപിച്ചു കിടക്കുനയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രദേശത്തുനിന്ന് ഏതാണ്ട് 5,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി അടിയന്തുരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത ചിലിയന്‍ ആഭ്യന്തര മന്ത്രി രോഡ്രിഗോ പെനൈലിലോ ജനങ്ങളോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിച്ചു. അഗ്‌നിപര്‍വത പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ വേണ്ടിവന്നാല്‍ സൈന്യത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌ഫോടന സമയത്ത് കൂണിന്റെ ആകൃതിയില്‍ മുകളിലേക്ക് ഉയര്‍ന്ന ചാരം താഴോട്ടമര്‍ന്ന് പ്രദേശത്തെ കുടിവെള്ള സ്രോതസുകളെല്ലാംതന്നെ മലിനമാക്കിയിരിക്കുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് ജലം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

പൊട്ടിത്തെറിയെ തുടര്‍ന്ന് ചിലിയും അര്‍ജന്റീനയും നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ശക്തമായ കാറ്റിന്റെ ഗതി തങ്ങിനില്‍ക്കുന്ന പൊടി തലസ്ഥാനമായ സാന്റിയാഗോയിലേക്ക് എത്തിക്കാനുള്ള സധ്യതകള്‍ ഏറെയാണെന്ന് വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.