1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2015

സ്വന്തം ലേഖകന്‍: ഫോക്‌സ്‌വാഗണ്‍ യൂറോപ്യന്‍ കാറുകളിലും കൃത്രിമം കാട്ടി, കമ്പനി വന്‍ പ്രതിസന്ധിയിലേക്ക്. ഫോക്‌സ്‌വാഗണ്‍ കമ്പനി യൂറോപ്പിലിറക്കിയ കാറുകളിലും മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാണിച്ചതായി ജര്‍മനി വെളിപ്പെടുത്തി.

നേരത്തെ കാറുകളില്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കമ്പനി കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അമേരിക്കയില്‍ ക്രിമിനല്‍ക്കുറ്റത്തിന് അന്വേഷണം നേരിടുകയാണ്. കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

ഫോക്‌സ്‌വാഗണ്‍ യൂറോപ്പില്‍ ഇറക്കിയ 1.6, 2.0 ലിറ്റര്‍ ഡീസല്‍മോഡലുകളില്‍ തട്ടിപ്പ് സോഫ്‌റ്റ്വെയര്‍ ഘടിപ്പിച്ചതായി ജര്‍മനിയിലെ ഗതാഗതമന്ത്രി അലക്‌സാണ്ടര്‍ ഡൊബ്രിന്‍ഡ് വ്യക്തമാക്കി. ലോകമെമ്പാടും വിറ്റഴിഞ്ഞ 1.1 കോടി കാറുകളില്‍ കൃത്രിമം കാണിച്ചെന്ന് കമ്പനി സമ്മതിച്ചിരുന്നു.

പിഴയായി 1800 കോടി ഡോളറെങ്കിലും നല്‍കേണ്ടിവരുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് ഫോക്‌സ്‌വാഗണ്‍ ഓഹരിവില യൂറോപ്പില്‍ മൂന്നിലൊന്നായി ഇടിഞ്ഞു. ഫോക്‌സ്‌വാഗണ്‍ പ്രതിസന്ധി ജര്‍മനിയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുമെന്ന് ആശങ്കപരന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.