1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2017

സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനില്‍ വന്‍ ക്രമക്കേട്, ഏത് ബട്ടണില്‍ ഞെക്കിയാലും വോട്ടു പോകുന്നത് താമരക്കെന്ന് പരാതി. മധ്യപ്രദേശിലെ ബിന്‍ഡി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതനായി എത്തിച്ച വോട്ടിംഗ് മെഷീനുകളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രദര്‍ശനത്തിലാണ് ക്രമക്കേട് കണ്ടെത്തിയിരക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി എത്തിച്ച വോട്ടിംഗ് മെഷീനുകളില്‍ ഏത് ബട്ടണമര്‍ത്തിയാലും വോട്ട് രേഖപ്പെടുത്തുന്നത് ബി ജെ പിക്കാണെന്നാണ് കണ്ടെത്തല്‍. മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു.
വോട്ട് ചെയ്തത് ആര്‍ക്കെന്ന് അറിയാന്‍ കഴിയുന്ന വി വി പാറ്റ് സംവിധാനം ഘടിപ്പിച്ച വോട്ടിംഗ് മെഷീനുകള്‍ പ്രദര്‍ശിപ്പിക്കുന്നതിടെയാണ് സംഭവം.

ആര്‍ക്ക് വോട്ട് ചെയ്താലും എല്ലാ വോട്ടും ബി ജെ.പിക്ക് മാത്രം ലഭിക്കുന്ന തരത്തിലാണ് വോട്ടീംഗ് മെഷീന്‍ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിങ് മെഷീനില്‍ ബി ജെ പി സ്ഥാനാര്‍ഥിയുടെ ഒന്നാമത്തെ നമ്പര്‍ അമര്‍ത്തുമ്പോഴും മറ്റൊരു സ്ഥാനാര്‍ഥിയുടെ നാലാമത്തെ നമ്പര്‍ അമര്‍ത്തുമ്പോഴും വി വി പാറ്റ് മെഷീന്‍ വഴി ലഭിക്കുന്ന പ്രിന്റ് ഔട്ടില്‍ ബി ജെ പിയുടെ ചിഹ്നവും സ്ഥാനാര്‍ത്ഥിയുടെ പേരുമാണ് അടയാളപ്പെടുത്തിയതായി കാണുന്നത്. പരിശോധന നടത്തുന്നതിന്റെ വിഡിയോ വിവിധ മാധ്യമങ്ങളിലും സോഷ്യയല്‍ മീഡിയകളിലും പ്രചരിക്കുന്നുണ്ട്.

വീഡിയോ പുറത്തുവിടരുതെന്നും ഇക്കാര്യം വാര്‍ത്ത ആക്കരുതെന്നും തങ്ങള്‍ ജയിലില്‍ പോകേണ്ടി വരുമെന്നും പ്രദര്‍ശനത്തിനിടെ ഉദ്യോഗസ്ഥ പ്രതികരിക്കുന്നതും കാണാം. അതേസമയം, വിഷയത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.
തിരഞ്ഞെടുപ്പില്‍ ഇ വി എം ഉപോയഗിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.

താന്‍ ഇക്കാര്യത്തില്‍ മായവതിയോടും കെജ്രിവാളിനുമൊപ്പമാണ്. മറ്റു രാജ്യങ്ങളിലെല്ലാം ഇപ്പോഴും ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. ഇത് കെടുവന്ന മെഷീനാണെങ്കില്‍ എന്തുകൊണ്ടാണ് ബി ജെ പിക്ക് മാത്രം വോട്ടു രേഖപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസിനോ സമാജ് വാദി പാര്‍ട്ടിക്കോ വോട്ട് രേഖപ്പെടുത്താതെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് മായാവതിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മായാവതി കോടതിയെ സമീപിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.