1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2020

സ്വന്തം ലേഖകൻ: കൊവിഡ് ലക്ഷണങ്ങളില്ലാത്ത ആളുകൾക്കായി യുകെയിലെ ആദ്യത്തെ കൊവിഡ് മാസ് ടെസ്റ്റിംഗ് സ്കീം വെയിൽസിൽ തുടങ്ങി. ഇതോടെ മെർതിർ ടൈഡ്ഫിൽ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന എല്ലാവർക്കും സൌജന്യ പരിശോധന ലഭ്യമാകും. നേരത്തെ ലിവർപൂളിലും സമാനമായ ഒരു മാസ് ടെസ്റ്റിംഗ് സ്കീം തുടങ്ങിയിരുന്നു. സായുധ സേനയിലെ അംഗങ്ങളും പ്രാദേശിക ആരോഗ്യ പ്രവർത്തകരും ചേർന്നാണ് സ്കീം നടപ്പിലാക്കുന്നത്.

കൂടുതൽ പോസിറ്റീവ് കേസുകൾ തിരിച്ചറിഞ്ഞ് രോഗം പടരാതെ തടയുക എന്നതാണ് സ്കീമിന്റെ ലക്ഷ്യം. മെർതിർ ടൈഡ്‌ഫിൽ റൈഡികാർ ഒഴിവുസമയ കേന്ദ്രം ശനിയാഴ്ച പരീക്ഷണത്തിനായി തുറന്നു. മറ്റ് കേന്ദ്രങ്ങൾ ഈ മാസം അവസാനത്തോടെ സജ്ജമാകും. ലാറ്ററൽ ഫ്ലോ ടെസ്റ്റുകളാണ് പദ്ധതിയിൽ ഉപയോഗിക്കുന്നത്. ഏകദേശം 20-30 മിനിറ്റിനുള്ളിൽ ഫലം നൽകുന്ന ഈ ടെസ്റ്റുകളിൽ സാമ്പിളുകൾ ലാബിലേക്ക് അയയ്‌ക്കേണ്ട ആവശ്യമില്ല. പോസിറ്റീവാകുന്ന ആളുകളെ കൂടുതൽ കൃത്യതയുള്ള സ്വാബ് ടെസ്റ്റിന് വിധേയരാക്കും. തുടർന്ന് സെൽഫ് ഐസോലേഷനായി വീട്ടിലേക്ക് മടക്കി അയക്കും.

ഇംഗ്ലണ്ടിലെ എല്ലാ പ്രാദേശിക അതോറിറ്റികൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഈ ദ്രുത പരിശോധന വാഗ്ദാനം ചെയ്തിരുന്നു. നവംബർ തുടക്കത്തിൽ യുകെയിൽ ഏറ്റവും രൂക്ഷമായ കൊവിഡ് വ്യാപനം സംഭവിച്ച മേഖലയാണ് മെർതിർ ടൈഡ്ഫിൽ. എങ്കിലും വെയിൽസിൽ “ഫയർബ്രേക്ക്” ലോക്ക്ഡൌൺ നടപ്പിലാക്കിയതോടെ കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്.

ആളുകൾക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ അടുത്ത മാസത്തോടെഎൻഎച്ച്എസ് തയ്യാറാകുമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഒരുക്കങ്ങൾ പുരോഗമിക്കുകയാണെങ്കിലും ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് അനുസരിച്ചാകും വാക്സിനേഷൻ തുടങ്ങുക. യുകെയിൽ കൊവിഡ് വാക്സിനേഷൻ അനുവദിക്കുന്നതിനുള്ള ആദ്യ നടപടികൾ സർക്കാർ തുടങ്ങിയതായും വെള്ളിയാഴ്ച ഡൌണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ മാറ്റ് ഹാൻ‌കോക്ക് വ്യക്തമാക്കി.

ഫൈസർ / ബയോ എൻ‌ടെക് വാക്സിൻ യുകെയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയോട് (എം‌എച്ച്‌ആർ‌എ) ആരാഞ്ഞതായി സെക്രട്ടറി അറിയിച്ചു. ഈ വാക്സിനുകൾ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 95% ഫലപ്രാപ്തി കാണിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

കൂടുതൽ അപകട സാധ്യതയുള്ള ജനവിഭാഗങ്ങൾക്ക് ദശലക്ഷക്കണക്കിന് ഡോസ് ബി‌എൻ‌ടി 162 ബി 2 വാക്സിൻ വിതരണം ചെയ്യാൻ അടിയന്തിര അംഗീകാരം വേണമെന്ന് ഫൈസർ / ബയോ‌ടെക് യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഫിസർ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ആൽബർട്ട് ബൊർല “ശാസ്ത്രത്തിന് ചരിത്രപരമായ ദിനം” എന്നാണ് ഈ മുന്നേറ്റത്തെ വിശേഷിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.