1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2019

സ്വന്തം ലേഖകൻ: വിദ്യാര്‍ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടാര്‍ വെല്‍ പദ്ധതിയൊരുക്കി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. കുട്ടികള്‍ക്കിടയില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പല വിദ്യാലയങ്ങളിലും വാട്ടര്‍ ബെല്‍ എന്ന ആശയം നടപ്പാക്കിയത്.

വിദ്യാര്‍ഥികള്‍ക്ക് വെള്ളം കുടിക്കാന്‍ പ്രത്യേകമായി ബെല്‍ അടിക്കും. ഒരു ദിവസത്തില്‍ രണ്ട് തവണ ഇത്തരത്തില്‍ ബെല്‍ അടിക്കും. തൂശ്ശൂര്‍ ചേലക്കരയില്‍ സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ കുട്ടികള്‍കള്‍ക്ക് വെള്ളം കുടിക്കാനായി ദിവസത്തില്‍ രണ്ട് തവണ ബെല്ലടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

”വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്ന് കുടിക്കാന്‍ വെള്ളം കൊണ്ടുവരുന്നുണ്ട്. സ്‌കൂളിലും കുടിവെള്ളം ലഭ്യമാണ്. എന്നാലും കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ മടിയാണ്. വെള്ളം കുടിക്കാത്തതു കാരണം മൂത്രസംബന്ധമായ രോഗങ്ങള്‍ കുട്ടികളില്‍ അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴുവാക്കാന്‍ വേണ്ടിയാണ് വെള്ളം കുടിക്കാന്‍ പറയുന്നത്.

പല സ്‌കൂളുകളിലും കുട്ടികളെ വെള്ളം കുടിക്കാന്‍ ഓര്‍മ്മപ്പെടുത്താന്‍ വാട്ടര്‍ബെല്‍ എന്ന ആശയം നടപ്പാക്കിതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയരക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. എന്നാല്‍ എല്ലാ സ്‌കൂളുകളും ഈ രീതി പിന്തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതുവരെ വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.