
സ്വന്തം ലേഖകൻ: കാൻസർ ബാധിതയായിരുന്ന വയനാട് സ്വദേശിനി അനു ബിജു (29) യുകെ നോർവിച്ചിൽ നിര്യാതയായി. നോർവിച്ച് ജൂലിയൻ ആശുപത്രിയിലെ നഴ്സ് ആയിരുന്നു.
ആലപ്പുഴ സ്വദേശിയും നോർവിച്ചിൽ തന്നെ നഴ്‌സുമായ ഭർത്താവ് ബിജുമോൻ ബേബിയുടെ വീസയില്‍ ഡിപന്‍ഡന്റ് ആയിട്ടാണ് അനു രണ്ടുവർഷം മുൻപ് യുകെയില്‍ എത്തുന്നത്.
രണ്ടുമാസം മുൻപാണ് കാൻസർ രോഗബാധ തിരിച്ചറിഞ്ഞത്. രണ്ടു വയസുകാരനായ എയ്ഡനാണ് മകൻ. തുടർ നടപടികള്‍ പൂര്‍ത്തിയാക്കി അനുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാനുള്ള ഒരുക്കത്തിലാണു.
സംസ്കാര തിയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും. വയനാട് മേപ്പാടി കുമരപ്പിള്ളിൽ തോമസ്, റൂബി ദമ്പതികളാണ് അനുവിന്റെ മാതാപിതാക്കൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല