1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2023

സ്വന്തം ലേഖകൻ: അമേരിക്കയിലെ സാധാരണ പൗരന്മാർക്ക് അഭയാർഥികളെ സ്പോൺസർ ചെയ്യുന്നതിന് അവസരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അമേരിക്കയിലേക്കു വരുന്ന അഭയാർഥികളുടെ സാമ്പത്തികവും താമസവും ഉൾപ്പെടെ എല്ലാ കാര്യങ്ങളും സ്പോൺസർമാർ ഏറ്റെടുക്കണമെന്ന് പുതിയ നയത്തിൽ നിർദേശിക്കുന്നു.

പുതിയ പദ്ധതിക്ക് വെൽകം കോർപ്സ് (Welcome Corps) എന്നാണ് പേരിട്ടിരിക്കുന്നത്. നാലോ അഞ്ചോ അമേരിക്കൻ പൗരന്മാർക്ക് അഭയാർഥികളെ ഒരുമിച്ചു സ്പോൺസർ ചെയ്യുന്നതിനും അവസരം ലഭിക്കും. നാലു ദശാബ്ദങ്ങൾക്കുള്ളിൽ അഭയാർഥി വിഷയത്തിൽ ഇത്രയും ധീരമായ നടപടികൾ സ്വീകരിക്കുന്നത് ആദ്യമായാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പിൽ പറയുന്നു.

സ്പോൺസർമാർ അഭയാർഥികളുടെ ചെലവിലേക്ക് ആദ്യ മാസം 2275 ഡോളർ സമാഹരിക്കേണ്ടതുണ്ട്. സെക്യൂരിറ്റി ഡെപ്പോസിറ്റ്, വിന്റർ വസ്ത്രങ്ങൾ എന്നിവയ്ക്കാണ് ഇത്രയും തുക. മൂന്നു മാസത്തിനുശേഷം ഫെഡറൽ പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഇവർക്ക് അനുകൂല്യങ്ങൾ ലഭ്യമാകും.

ആദ്യ നടപടി എന്ന നിലയിൽ വർഷത്തിന്റെ ആദ്യം പതിനായിരം അമേരിക്കൻ പൗരന്മാർക്ക് 5000 അഭയാർഥികളെ സ്പോൺസർ ചെയ്യാം. രണ്ടാംഘട്ടം 2023 മധ്യത്തിൽ ആരംഭിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ 20,000 അഭയാർഥികളെ സ്വീകരിക്കാൻ അമേരിക്ക തയാറാണെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിനു ശേഷമാണ് പുതിയ നയം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൊണ്ടുവന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.