സ്വന്തം ലേഖകൻ: പടിഞ്ഞാറൻ ആഫ്രിക്കയിൽ മരിച്ചത് ഇന്ത്യക്കാരാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സന്തോഷ് ഗോയൽ, സഞ്ജയ് ഗോയൽ എന്നിവരാണ് മരിച്ചത്. അബിദ്ജാനിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബവുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മരണകാരണത്തെ കുറിച്ചു സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എംബസി അധികൃതർ വ്യക്തമാക്കി.
കുടുംബത്തിന് സാധ്യമായ സഹായം നൽകുമെന്ന് അനുശോചിച്ച് കൊണ്ട് എംബസി വൃത്തങ്ങൾ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി പ്രാദേശിക ഭരണകൂടവുമായി ചർച്ച നടത്തിവരികയാണെന്നും എംബസി സൂചിപ്പിച്ചു. കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ എംബസി പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. പ്രാദേശിക അധികാരികളുമായി ഞങ്ങൾ നിരന്തരം ആശയവിനിമയം നടത്തുന്നു-എംബസി എക്സിൽ കുറിച്ചു.
ഇന്ത്യൻ പൗരന്മാർ എപ്രകാരമാണ് മരണപ്പെട്ടതെന്ന് സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും നിലവിൽ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുന്നതിനാകും മുൻഗണനയെന്നും എംബസി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല