
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളും അടച്ചുപൂട്ടലിലേക്ക്. സംസ്ഥാനത്ത് നാളെ മുതല്‍ 30 വരെ 15 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി അളപന്‍ ബധ്യോപധ്യായ ആണ് ശനിയാഴ്ച രാവിലെ പ്രഖ്യാപനം നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയര്‍ന്നിരുന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയിരുന്നു.
നാളെ രാവിലെ ആറ് മുതല്‍ 30ന് വൈകിട്ട് ആറ് വരെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഈ നിയന്ത്രണത്തിലൂടെ കോവിഡ് വ്യാപനം ഒരുപരിധിവരെ തടയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി അറിയിചച്ു. ആശുപത്രികളുശടയും നഴ്‌സിംഗ് ഹോമുകളുടെയും മറ്റ് ആതുരാലയങ്ങളുടെയും ഭാരം കുറയ്്ക്കാന്‍ കഴിയും. പ്രതിദിന എണ്ണം കുറയ്ക്കാനും ഓക്‌സിജന്‍ വിതരണം സുഗമമാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും അടച്ചിടും. അന്തര്‍ സംസ്ഥാന ബസ്, ട്രെയിന്‍, മെട്രാ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ കൂടിച്ചേരലുകളും നിരോധിച്ചു. തേയില തോട്ടങ്ങള്‍ പകുതി തൊഴിലാളികളെ വച്ച് വിളവെടുക്കും. ചണമില്ലുകളില്‍ 30% തൊഴിലാളികളെ വയ്ക്കാം. സ്‌കൂള്‍, കോളജ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.
സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ അടച്ചിടും. രാത്രി 9 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രികാല കര്‍ഫ്യു തുടരും. വിവാഹങ്ങള്‍ക്ക് 50 പേരെ അനുവദിക്കും. സാമൂഹിക അകലം പാലിക്കണം. , ജിമ്മുകള്‍, സ്പാകള്‍, ഷോപ്പിംഗ് മാളുകള്‍, സിനിമ ഹാളുകള്‍ എല്ലാം അടച്ചിടും. എന്നാല്‍ എല്ലാ അത്യാവശ്യ സര്‍വീസുകളും മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
മെഡിക്കല്‍ സ്‌റ്റോറുകള്‍, ഒപ്ടിക്കല്‍ ഷോറൂമുകള്‍, എടിഎമ്മുകള്‍ എന്നിവ തുറക്കാം. മാര്‍ക്കറ്റുകളും ചന്തകളും രാവിലെ 7 മുതല്‍ 10 വരെ മാത്രം. ബേക്കറികള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ തുറക്കാം. പെട്രോള്‍ പമ്പുകള്‍ തുറക്കാം. ടാക്‌സികളും ഓട്ടോകളും അടിയന്തര സാഹചര്യത്തില്‍ ഓടും. വിമാനത്താവളത്തില്‍ നിന്നുള്ള യാത്രകള്‍ക്ക് തടസ്സമില്ല.
അതിനിടെ, കോവിഡ് സാഹചര്യവും വാക്‌സിനേഷനും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ ഇന്നലെ 6,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11% ആയി കുറഞ്ഞു. സര്‍ക്കാര്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ബാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
ആവശ്യക്കാര്‍ക്ക് ഓക്‌സിജന്‍ അടിയന്തയരമായി എത്തിക്കുന്നതിനാണിത്. എല്ലാ ജില്ലകളിലും 200 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ തുടങ്ങും. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യപ്പെട്ടാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചുനല്‍കും. ഡെലിവറി സംഘത്തിനൊപ്പം ടെക്‌നീഷ്യന്മാരുമുണ്ടാകും.
ഡോക്ടര്‍മാരുടെ ഒരു സംഘം വീടുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കും. ആവശ്യമെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ആ രോഗിക്ക് ആവശ്യമുണ്ടോയെന്ന് ഡോക്ടര്‍ ആയിരിക്കും നിശ്ചയിക്കുക. പദ്ധതിയുമായി സഹകരിക്കുന്നവര്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല