1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2017

സ്വന്തം ലേഖകന്‍: പശ്ചിമ ബംഗാള്‍ കലാപത്തിന്റെ മറവില്‍ മമതയെ മലര്‍ത്തിയടിക്കാന്‍ ബിജെപി, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ബസിര്‍ഗട്ട് കലാപത്തിന്റെ മറവില്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ കെഎന്‍ ത്രിപാഠിയെ കണ്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ടത്.

സംസ്ഥാനത്തെ കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഒഴിവാക്കാന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ബസിര്‍ഹത്, ബദൂരിയ, ദേഗാങ്ക തുടങ്ങിയ ഗ്രാമങ്ങളിലാണ് കലാപം നടക്കുന്നത്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിന് ആധാരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ സംഭവ സമയത്ത് തന്റെ സിം കാര്‍ഡ് മോഷ്ടിക്കപ്പെട്ടിരുന്നു എന്നാണ് ഇയാളുടെ വാദം. അതിനിടെ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കലാപം അമര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. അതേസമയം കേന്ദ്രസേനയെ അയച്ചിട്ടും ബംഗാള്‍ സര്‍ക്കാര്‍ തിരിച്ചയച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തിരിച്ചടിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.