സ്വന്തം ലേഖകന്‍: ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്‌സാപ്പ്; ഡിലീറ്റ് സമയ പരിധി നീട്ടി. വാട്‌സ്ആപ്പില്‍ നമ്മള്‍ അയച്ച മെസേജ് എല്ലാവരില്‍ നിന്നും അപ്രത്യക്ഷമാക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്റെ സമയപരിധി നീട്ടി പുതിയ വേര്‍ഷന്‍ അവതരിപ്പിച്ച വാട്‌സ്ആപ്പ് നിലവിലെ ഒരുമണിക്കൂര്‍ എട്ട് മിനിറ്റ് എന്നത് 13 മണിക്കൂര്‍ വരെയായി ഉയര്‍ത്തി.
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ ആദ്യമായി വരുന്ന സമയത്ത് ഇത് വെറും ഏഴ് മിനിറ്റ് എന്ന സമയപരിധിയിലാണ് ലഭ്യമായിരുന്നത്. വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഈ പുതിയ സൗകര്യം ലഭ്യമാവുക.
അയച്ച മെസേജോ വീഡിയോകളോ മാറി പോകുകയോ തെറ്റായ അകൗണ്ടിലേക്ക് അയക്കപ്പെടുകയോ ചെയ്താല്‍ ഉപയോഗിക്കാവുന്ന ഈ സൗകര്യത്തിന് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. പുതിയ സൗകര്യം ലഭ്യമാകുന്നതിനായി നിലവില്‍ ഉപയോഗിക്കുന്ന വാട്‌സാപ്പ് വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല