1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2021

സ്വന്തം ലേഖകൻ: വാട്സാപ് ഹാക്കിങ് ശ്രമങ്ങളിൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ (സിആർഎ) മുന്നറിയിപ്പ്. വാട്സാപ് ഹാക്കിങ് പ്രതിരോധിക്കാൻ ഉപയോക്താക്കൾ വാട്സാപ്പിലെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഫീച്ചർ പ്രവർത്തനക്ഷമമാക്കണമെന്നും അധികൃതർ നിർദേശിച്ചു.

മറ്റുള്ളവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ ഒരു വാട്സാപ് അക്കൗണ്ട് ഉണ്ടാക്കാൻ ഹാക്കർമാർ ശ്രമിക്കുകയും ഇതിന്റെ ഭാഗമായി നമ്പറിന്റെ യഥാർഥ ഉടമയ്ക്ക് 6 അക്കത്തിലുള്ള വെരിഫിക്കേഷൻ കോഡ് ലഭിക്കുകയും ചെയ്യും. വിവിധ മാർഗങ്ങളിലൂടെ ഈ കോഡ് ഷെയർ ചെയ്യാൻ ഹാക്കർമാർ മൊബൈൽ നമ്പറിന്റെ ഉടമയെ പ്രേരിപ്പിക്കുകയും ഉടമ ഈ കോഡ് കൈമാറുന്നതോടെ വാട്ട്‌സാപ്പിന്റെ പൂർണ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുക്കുകയും ചെയ്യും.

വാട്സാപ്പിലെ മറ്റു ഫോൺ നമ്പറുകളുമായി ആശയവിനിമയം നടത്തുകയും യഥാർഥ ഉടമയെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവരെയും തട്ടിപ്പിനിരയാക്കുകയും ചെയ്യുന്നതാണ് പതിവ്. ഇത്തരം ഹാക്കിങ് ശ്രമങ്ങളെ പ്രതിരോധിക്കാൻ വാട്ട്‌സാപ്പിലെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഫീച്ചർ ആക്ടീവാക്കുമ്പോൾ ഒരു കാരണവശാലും ഈ കോഡ് ആർക്കും ഷെയർ ചെയ്യരുതെന്നും അധികൃതർ ഓർമപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.