1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2018

സ്വന്തം ലേഖകന്‍: വാട്‌സാപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത മുഖ്യപ്രതിയടക്കം അഞ്ച് പേര്‍ വലയില്‍; എല്ലാവരും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍. ആദ്യ സന്ദേശം അയച്ചതെന്നു കരുതുന്നവരില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്. അമര്‍നാഥ് ബൈജുവിന് പുറമെ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ എം.ജെ.സിറില്‍, സുധീഷ് സഹദേവന്‍, ഗോകുല്‍ ശേഖര്‍, അഖില്‍ അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്.

ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന കേസിലെ മുഖ്യപ്രതി അമര്‍നാഥ് ബൈജുവിനെ മൂന്നുമാസം മുന്പാണ് സംഘടനയില്‍നിന്ന് പുറത്താക്കിയത്. അന്നുമുതല്‍ ആര്‍.എസ്.എസിനെതിരേ പ്രചാരണം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അമര്‍നാഥ് വോയ്‌സ് ഓഫ് ട്രൂത്ത്, വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്നീ പേരുകളിലുള്ള രണ്ടു വാട്‌സാപ് ഗ്രൂപ്പുകളുടെ അഡ്മിനാണെന്നും പൊലീസ് പറയുന്നു.

കത്വ പെണ്‍കുട്ടിയുടെ പേരില്‍ രൂപീകരിച്ച ഒരു ഗ്രൂപ്പാണു പിന്നീടു വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്ന പേരിലേക്കു മാറ്റിയതെന്നു പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മറ്റു നാലുപേരും വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍മാരാണ്. ആദ്യം വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് അമര്‍നാഥ് ആണ്. പിന്നീട് ബാക്കി നാല് പേര്‍ ചേര്‍ന്ന് ഇത് വിപുലീകരിക്കുകയായിരുന്നു.

ഹര്‍ത്താലിനു ശേഷവും കലാപം നടത്താന്‍ ഇവര്‍ ആഹ്വാനം ചെയ്തു. പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. അഞ്ചുമുതല്‍ പത്തുവരെ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.