
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ ഐടി മാർഗനിർദേശങ്ങൾ നടപ്പാക്കുമെന്ന് ഗൂഗിൾ. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവർത്തിക്കുകയുള്ളുവെന്നും ഗൂഗിൾ വ്യക്തമാക്കി.
യുട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് നിർദേശങ്ങൾ ബാധകമാക്കുമെന്നും ഗൂഗിൾ വൃത്തങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. അതേസമയം, ഐടി മാർഗനിർദേശങ്ങളോട് വിയോജിച്ച് വാട്ട്സ്ആപ്പ് രംഗത്തെത്തി. നയം സ്വകാര്യതയ്ക്ക് തടസമെന്ന നിലപാടിലാണ് വാട്ട്സ്ആപ്പ്.
എന്നാൽ ഐടി നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും ചില വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിന് അനുവദിച്ച മൂന്നുമാസത്തെ സമയം ചൊവ്വാഴ്ചയാണ് അവസാനിച്ചത്.
ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മുൻനിര മാധ്യമങ്ങൾ കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശം ഇതുവരെ നടപ്പാക്കിയിട്ടില്ല. പുതിയ നിയമം ഇന്നു പ്രാബല്യത്തിൽ എത്തുന്നതോടെ മാർഗനിർദേശം പാലിക്കാത്ത സമൂഹമാധ്യമങ്ങളുടെ ഭാവി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗനിര്‍ദേശം ഭരണഘടന ഉറപ്പു നല്കുന്ന സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്സാപ്പിന്റെ വാദം. ഡല്‍ഹിയില്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. സ്വകാര്യത ഉറപ്പാക്കുന്ന 2017ലെ സുപ്രീംകോടതി വിധിയും വാട്സാപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്രമസമാധാന പാലനത്തെയോ, രാജ്യസുരക്ഷയെയോ ബാധിക്കുന്ന കേസുകളില്‍ സന്ദേശങ്ങളുടെ പ്രഭവകേന്ദ്രം പുറത്തുവിടണമെന്ന് നിര്‍ദേശമാണ് വാട്സാപ്പിനെ ചൊടിപ്പിക്കുന്നത്. സന്ദേശത്തിന്റെ ഉള്ളടക്കം അയയ്ക്കുന്ന വ്യക്തിക്കും സ്വീകരിക്കുന്ന വ്യക്തിക്കും മാത്രം അറിയാന്‍ കഴിയുന്ന വിധം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന് വാട്സാപ്പ് വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല