
സ്വന്തം ലേഖകൻ: ഒടുവില്‍ സ്വകാര്യതാ നയം മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന വിവരം ഉപയോക്താക്കളെ ഔദ്യോഗികമായി അറിയിച്ച് വാട്‌സ്ആപ്പ്. സ്റ്റാറ്റസ് വഴിയാണ് ഇക്കാര്യം ഉപയോക്താക്കളെ വാട്‌സ്ആപ്പ് അറിയിച്ചത്.
ഉപയോക്താക്കള്‍ക്കെല്ലാം അവരുടെ സ്റ്റാറ്റസില്‍ വാട്‌സ്ആപ്പിന്റേതായി ഒരു സ്റ്റാറ്റസ് വന്നിരിക്കുകയായിരുന്നു. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നാണ് ആദ്യത്തെ സ്റ്റാറ്റസില്‍ പറയുന്നത്. നിങ്ങളുടെ കോണ്‍ടാക്ട് ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നാണ് അടുത്തത്.
എന്‍ക്രിപ്റ്റഡ് ആയതിനാല്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ ലൊക്കേഷന്‍ അറിയാനോ വാട്‌സ്ആപ്പിനാവില്ലെന്നും തുടര്‍ന്നുള്ള സ്റ്റാറ്റസുകളില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല