1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2018

സ്വന്തം ലേഖകന്‍: വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ ജനപ്രീതി കാശാക്കി മാറ്റാന്‍ ഉടമകളായ ഫേസ്ബുക്ക്; ഇനി വാട്‌സാപ്പ് സ്റ്റാറ്റസിലും പരസ്യം വരുന്നു. ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിലും പരസ്യം വരുന്നു. വാട്‌സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും വിവിധ കമ്പനികളുടെ പരസ്യം പ്രത്യക്ഷപ്പെടുക.

എന്നാല്‍ എന്നുമുതല്‍ പരസ്യം വന്നു തുങ്ങുമെന്ന് ക്രിസ് പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ, അടുത്ത വര്‍ഷം മുതല്‍ മാത്രമേ പുതിയ സംവിധാനം നിലവില്‍ വരൂ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്‌സ്ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളാണുള്ളത്. വാട്‌സാപ്പിനെ ഏറ്റെടുത്ത ശേഷം ആപ്പിലൂടെ വരുമാനം കണ്ടെത്താനുളള ഫേസ്ബുക്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

ഇത് പ്രകാരം ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പില്‍ അയയ്ക്കാവുന്ന മെസേജുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനും, സന്ദേശങ്ങള്‍ക്ക് പണം ഈടാക്കാനുമാണ് വാട്‌സ്ആപ്പിന്റെ സ്ഥാപകനായ ബ്രയാന്‍ ആക്ഷന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം, ഇതിനെ ഫെയ്‌സ്ബുക്ക് സിഒഒ സിറില്‍ സാന്റ്‌ബെര്‍ഗ് തളളിക്കളയുകയായിരുന്നു. ഇതിന് പകരമായാണ് പരസ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കമ്പനികളില്‍ നിന്ന് ഫെയ്‌സ്ബുക്ക് ഇതിനുളള പണം ഈടാക്കും. ഫെയ്‌സ്ബുക്കിലെ പരസ്യദാതാവിന്റെ പേജിനെയും ഈ പരസ്യവുമായി ബന്ധിപ്പിക്കും.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്‌സ്ആപ്പില്‍ പരസ്യം ചെയ്യുന്നതിന്റെ സാധുത നൂറോളം കമ്പനികള്‍ ഇപ്പോള്‍ പരിശോധിച്ച് വരികയാണ്. വാട്‌സ്ആപ്പിന്റെ സ്ഥാപകന്‍ ബ്രയാന്‍ ആക്ഷന്‍ 2017 സെപ്റ്റംബറില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും രാജിവച്ചിരുന്നു.സുക്കര്‍ബര്‍ഗിന്റെ ശ്രമം വാട്‌സ്ആപ്പില്‍ പരസ്യം ചെയ്യാനാണെന്നും ഇതില്‍ താന്‍ തൃപ്തനല്ലെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.