1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2019

സ്വന്തം ലേഖകൻ: പുതിയ വലിയ പരിഷ്കാരങ്ങളുമായി വാട്ട്സ്ആപ്പ് രംഗത്ത്. നേരത്തെ തന്നെ സൂചനകള്‍ ലഭിച്ച ഫീച്ചറുകളാണ് പുതിയ വാട്ട്സ്ആപ്പ് അപ്ഡേറ്റില്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കോള്‍ വെയിറ്റിങ് ഫീച്ചറുമായാണ് വാട്ട്സ്ആപ്പിന്‍റെ ആന്‍ഡ്രോയിഡ് പതിപ്പ് വരാന്‍ പോകുന്നത്. ഈ പുതിയ ഫീച്ചറിലൂടെ ഒരു ഉപയോക്താവുമായി സംസാരിക്കുമ്പോള്‍ മറ്റേതൊരു ഉപയോക്താവും ഒരേ സമയം നിങ്ങളെ വിളിക്കാന്‍ ശ്രിമിക്കുകയാണോ എന്ന് പെട്ടെന്ന്  മനസ്സിലാക്കാന്‍ സാധിക്കും.

നേരത്തെ നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ ‘മിസഡ് കോള്‍’ ആയാണ് കാണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കോളിനിടെ തന്നെ അലേര്‍ട്ട് ലഭിക്കും.  വേണമെങ്കില്‍ നിലവിലുളള കോള്‍ വിച്‌ഛേദിക്കാനും അടുത്ത കോളുമായി സംസാരിക്കാനും ഓപ്ഷനും ലഭിക്കും. അതേസമയം പുതിയ കോളറെ അവഗണിക്കാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുളള വാട്ട്സ്ആപ്പ് ഇപ്പോള്‍ കോള്‍ ഹോള്‍ഡ് സൗകര്യം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ നിങ്ങളുടെ ഫോണില്‍ പുതിയ ഇന്‍കമിങ് കോള്‍ അലേര്‍ട്ട് ലഭിക്കുമ്പോള്‍ കോള്‍ വിച്‌ഛേദിക്കുകയോ സംസാരിക്കുകയോ ചെയ്യേണ്ടതുണ്ട്. ‘കോള്‍ വെയിറ്റിങ് ‘ ഫീച്ചര്‍ വാട്ട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് അപ്‌ഡേറ്റിയാലുണ്ടാകും.

കോള്‍ വെയിറ്റിങ് ഫീച്ചര്‍ വാട്ട്സ്ആപ്പിന്‍റെ v2.19.354 സ്‌റ്റേബിള്‍(APK മിറര്‍) നു മുകളിലുളള പതിപ്പുകള്‍ , വാട്ട്സ്ആപ്പ് ബിസിനസ്സിന്‍റെ  v2.19.128(APK മിറര്‍) എന്നിവയില്‍ ലഭ്യമാണ്. ഐഫോണ്‍ ഉപയോക്തക്കള്‍ക്കായി നേരത്തെ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. വാട്ട്സ്ആപ്പിന്‍റെ പുതിയ അപ്‌ഡേറ്റില്‍ നിരവധി പുതിയ ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിങ്ങളെ ആര്‍ക്കൊക്കെ ചേര്‍ക്കാനാകുമെന്ന് നിയന്ത്രിക്കാന്‍ സ്വകാര്യത ക്രമീകരണങ്ങള്‍ നിങ്ങളെ അനുവദിക്കുന്നു, അതേസമയം , വാട്ട്സ്ആപ്പ് അണ്‍ലോക്കുചെയ്യുന്നതിന് വിരലടയാളം വേണമോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഏറ്റവും പുതിയ വാട്‌സാപ് ബിറ്റാ അപ്‌ഡേറ്റില്‍   ഡാര്‍ക്ക് മോഡ്  ലഭ്യമാക്കിയിട്ടുണ്ട്. ഇത് ആപ്പിന്‍റെ ബാറ്ററിക്ഷമത കൂട്ടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.