1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2019

സ്വന്തം ലേഖകൻ: ബോറീസ് ജോണ്‍സന്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് മാധ്യമപ്രവര്‍ത്തകനായിട്ടാണ്. അന്നും യൂറോപ്യന്‍ വിരുദ്ധനായിരുന്നു. ഡെയ്‌ലി ടെലഗ്രാഫിന്റെ ബ്രസല്‍സ് (യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം) കറസ്‌പോണ്ടന്റ് ആയിരിക്കേ അദ്ദേഹം എഴുതിയ ലേഖനങ്ങളില്‍ ഇതു നിഴലിച്ചുകാണാം.

ബ്രിട്ടീഷ് ജനതയെ യൂറോപ്യന്‍ യൂണിയന്‍ ചൂഷണം ചെയ്യുന്നുവെന്നാണ് ജോണ്‍സന്‍ ആരോപിക്കുന്നത്. ജോണ്‍സന് പ്രധാനമന്ത്രിപദത്തിലേക്ക് വഴിയൊരുക്കിയതും ഈ നിലപാടു തന്നെ. സമ്പന്നരായ ബ്രിട്ടീഷ് ദമ്പതികളുടെ മകനായി ന്യൂയോര്‍ക്കില്‍ ജനിച്ച ജോണ്‍സന്‍ 2016 വരെ തന്റെ യുഎസ് പൗരത്വം ഉപേക്ഷിച്ചിരുന്നില്ല.

ഈറ്റണിലെ പ്രശസ്തമായ ഇംഗ്ലീഷ് സ്‌കൂളിലും ഓക്‌സ്ഫഡ് സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്ന് 2001ല്‍ ആദ്യമായി പാര്‍ലമെന്റ് അംഗമായി. 2008 മുതല്‍ 2016 വരെ രണ്ടു വട്ടം ലണ്ടന്‍ മേയര്‍ പദവി വഹിച്ചു. 2012ലെ ലണ്ടന്‍ ഒളിന്പിക്‌സിന്റെ സാരഥിയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.