1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2017

സ്വന്തം ലേഖകന്‍: യുകെയും യുഎസും നെറ്റിചുളിച്ചു, ലോകാരോഗ്യ സംഘടനയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തുനിന്ന് സിബാബ്‌വെന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ തെറിച്ചു. മനുഷ്യാവകാശ ഗ്രൂപ്പുകളും സംഘടനയുടെ ഫണ്ട് ദാതാക്കളും ഉയര്‍ത്തിയ എതിര്‍പ്പു പരിഗണിച്ചാണ് നിയമനം പിന്‍വലിച്ചതെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് ഗബ്രിയെസസ് അറിയിച്ചു.

മുഗാബെയ്ക്ക് കീഴില്‍ സിബാബ്‌വെയിലെ ആരോഗ്യ രംഗം തകര്‍ന്നെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിബാബ്‌വെന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ തെദ്രോസ് ഗബ്രിയെസസ് വ്യക്തമാക്കി. നേരത്തെ സിബാബ്‌വെയിലെ ആരോഗ്യ രംഗത്തെ പുകഴ്ത്തിയ തെദ്രോസ് ഗബ്രിയെസസ് യുകെയും യുഎസും അടക്കമുള്ള ഡബ്ല്യുഎച്ച്ഒ അംഗരാജ്യങ്ങള്‍ അനിഷ്ടം വ്യക്തമാക്കിയതിനെ തുടര്‍ന്ന് മലക്കം മറിയുകയായിരുന്നു.

മുഗാബെയുടെ 30 വര്‍ഷത്തെ ഭരണകാലത്ത് മരുന്നുകളുടെ ലഭ്യതക്കുറവും ശമ്പളമില്ലായ്മയും രാജ്യത്തെ ആരോഗ്യ രംഗത്തെ താറുമാറാക്കി എന്നാണ് ആരോപണം. റോബര്‍ട്ട് മുഗാബെയുടെ സഥാനലബ്ധിയെ വിമര്‍ശിച്ച് കനേഡിയന്‍ പ്രസിഡന്റും ബ്രീട്ടീഷ് സര്‍ക്കാരും രംഗത്തെത്തിയിരുന്നു. റോബര്‍ട്ട് മുഗാബെയ്‌ക്കെതിരെ സിബാബ്‌വെയിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ അമേരിക്ക മുഗാബെയ്ക്ക് എതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.