1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2023

സ്വന്തം ലേഖകൻ: അടുത്ത മഹമാരിക്കായി ലോകം സജ്ജരായിരിക്കണമെന്നും അത് കോവിഡ് 19-നേക്കാള്‍ ഏറെ അപകടകാരിയായേക്കാം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനം ഗബ്രിയേസസ്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിലുള്ള കോവിഡ് 19-ന്റെ അവസാനം, ആഗോള ആരോഗ്യ ഭീഷണി എന്ന നിലയിലുള്ള കോവിഡ് 19-ന്റെ അവസാനമല്ലെന്നും ടെഡ്രോസ് പറഞ്ഞു.

മറ്റൊരു വകഭേദം രൂപപ്പെടാനും അത് രോഗവ്യാപനത്തിനും മരണത്തിനും കാരണമാകാനുമുള്ള സാധ്യത നിലനില്‍ക്കുകയാണ്. കൂടുതല്‍ മാരകശേഷിയുള്ള മറ്റൊരു പകര്‍ച്ചരോഗാണു രൂപം കൊള്ളാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്ന് ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു. 76-ാമത് ലോക ആരോഗ്യ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത മഹാമാരി വരുമ്പോള്‍ നാം അതിനെ നിശ്ചയദാര്‍ഢ്യത്തോടെയും കൂട്ടായും ഉചിതമായും നേരിടണമെന്നും ടെഡ്രോസ് പറഞ്ഞു. 2030 വരെ സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ള, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ കീഴിലെ ആരോഗ്യവുമായി ബന്ധപ്പെട്ട് കൈവരിക്കേണ്ട നേട്ടങ്ങളെ കോവിഡ് 19 ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.