1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2018

സ്വന്തം ലേഖകന്‍: വിമാനങ്ങളില്‍ വൈഫൈ ഉപയോഗിക്കാനും ഫോണ്‍കോളുകള്‍ ചെയ്യാനും കേന്ദ്ര ടെലികോം കമ്മീഷന്റെ അനുമതി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ ഫോണ്‍കോളുകള്‍ ചെയ്യാനും അനുമതി. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അനുമതി നല്‍കും. പരാതികള്‍ പരിഹരിക്കാന്‍ ഒബ്ഡുസ്മാനെ നിയമിക്കുമെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി പറഞ്ഞു.

യാത്രയ്ക്കിടെ വിമാനത്തില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. ഉപഗ്രഹഭൗമ നെറ്റ് വര്‍ക്കുകള്‍ വഴി ഈ സേവനങ്ങള്‍ ലഭ്യമാക്കാമെന്ന് ട്രായ് വ്യക്തമാക്കിയിരുന്നു.

ഭൂനിരപ്പില്‍നിന്ന് 3000 മീറ്റര്‍ ഉയരത്തില്‍ വിമാനം സഞ്ചരിക്കുമ്പോഴാണ് സേവനങ്ങള്‍ ലഭ്യമാകുക. വിമാനത്തില്‍ ഫോണ്‍കോള്‍, ഡാറ്റ, വീഡിയോ സേവനങ്ങള്‍ എന്നിവ മൊബൈലില്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം മന്ത്രാലയം ട്രായിയുടെ അഭിപ്രായം തേടിയിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.