1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2022

സ്വന്തം ലേഖകൻ: യൂട്യൂബേഴ്സിനും ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലുമുള്ള സോഷ്യൽമീഡിയ ഇൻഫ്ലുവേഴ്സിനുമൊക്കെ ഇപ്പോൾ വലിയ ഫാൻ ബേസ് ആണ് ഉള്ളത്. ഇവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും ഇവരെ പിന്തുടരാനും ഒക്കെ ധാരാളം ആളുകൾ ഉണ്ട്. ഇവർ സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾക്കൊക്കെ ലക്ഷക്കണക്കിന് കാഴ്ച്ചക്കാറും ഉണ്ടാവാറുണ്ട്.

എന്നാൽ അടുത്തിടെ ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ വലിയ തരത്തിൽ ഫോളോവേഴ്സുള്ള ചിലർ പോലീസ് കേസിൽപെട്ട് അകത്തുപോയിരുന്നു. ആ പട്ടികയിലേക്ക് ഇപ്പോൾ ഒരാൾ കൂടി എത്തിയിരിക്കുകയാണ് വ്ലോ​ഗർ വിഘ്നേഷ് വേണു. ഒരു പക്ഷേ വിക്കി ത​ഗ് എന്നു പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാവുമായിരിക്കും. വിഘ്നേഷ് ഉൾപ്പെടെ രണ്ട് ആളുകളാണ് അറസ്റ്റിലായത്.

കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി ആണ് വിഘ്നേഷ് ഉൾപ്പെടെ രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്.

വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പാലക്കാട് ചന്ദ്രനഗറിൽനിന്നാണ് എക്സൈസ് പിടികൂടിയത്. 40 ഗ്രാം മെത്താംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ കണ്ടെത്തി. കാറിൽനിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ ഇടിച്ചു തകർത്താണു കാർ പോയത്. തോക്കിനു ലൈസൻസുണ്ടായിരുന്നില്ല.

ഇരുവരും വലിയ അളവിൽ ലഹരി ഉപയോഗിച്ചിരുന്നതിനാൽ ചോദ്യം ചെയ്യലിനോടു സഹകരിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ‘വിക്കി തഗ്’ എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതായും എക്സൈസ് സംഘത്തിനു വിവരം ലഭിച്ചു. ഇതും പരിശോധിക്കുന്നുണ്ട്.

നേരത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത മറ്റൊരു അറസ്റ്റ് ആയിരുന്നു മീശക്കാരൻ എന്ന് അറിയപ്പെട്ടിരുന്ന വനിതീന്റെ അറസ്റ്റ് ബലാത്സം​ഗ കേസിലായിരുന്നു ഇയാൾ അറസ്റ്റിലാകുന്നത്. ഇയാൾക്ക് ധാരാളം ഫോളോവേഴ്സും ഉണ്ടായിരുന്നു. കോളേജ് വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്ത കേസിലായിരുന്നു ഇയാൾ അറസ്റ്റിലായത്.

കാര്‍ വാങ്ങാന്‍ ഒപ്പം ചെന്ന വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ എത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച മറ്റ് യുവതികളുമായുള്ള ചാറ്റുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അടുത്തിടെ പല കേസുകളിലായി ഇത്തരത്തിൽ വ്ളോ​ഗർമാരും യൂട്യൂബർമാരുമൊക്കെ കുടങ്ങുന്നുണ്ട്. ഇത് മാത്രമല്ല മറ്റ് പല കേസുകളും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.