1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2019

സ്വന്തം ലേഖകന്‍: വിന്‍ഡോസ് കംപ്യൂട്ടറുകള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. മാല്‍വെയര്‍ ആക്രമണ സാധ്യതയുള്ള സുരക്ഷാ പ്രശ്‌നം വിന്‍ഡോസ് ഓഎസില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൈക്രോസോഫ്റ്റ് ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വോമബിള്‍ ( Wormable) ഈ സുരക്ഷാപ്രശ്‌നം ഓട്ടോമാറ്റിക്ക് ആയി പടരാനിടയുണ്ടെന്നും ഉപയോക്താക്കള്‍ ഉടന്‍ അവരുടെ കംപ്യൂട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നു. ഇത് രണ്ടാം തവണയാണ് അപ്‌ഡേറ്റ് ചെയ്യാന്‍ കമ്പനി നിര്‍ദേശിക്കുന്നത്.

വിന്‍ഡോസിലെ ഈ സുരക്ഷാപിഴവ് മുതലെടുത്ത് മാല്‍വെയറുകള്‍ കംപ്യൂട്ടറില്‍ കടന്നുകൂടിയേക്കാം. എന്നാല്‍ കംപ്യൂട്ടര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഭാവിയില്‍ ഉണ്ടാവാനിടയുള്ള മാല്‍വെയര്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ സാധിക്കും.

ഈ സാങ്കേതിക പ്രശ്‌നം ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥനായ സൈമണ്‍ പോപ് പറയുന്നു. പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കള്‍ അവരുടെ സിസ്റ്റം അപ്‌ഡേറ്റ് ചെയ്താലെ പ്രശ്‌നം ബാധിച്ചിട്ടുള്ള കംപ്യൂട്ടറുകളില്‍ അത് പരിഹരിക്കാനാവുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.