1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2015

യുദ്ധകാലത്തില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്റ് ചര്‍ച്ചല്‍ മരിച്ചിട്ട് 50 വര്‍ഷം പിന്നിട്ടു. ചര്‍ച്ചിലിന്റെ ശവപ്പെട്ടിയുമായി 1965ല്‍ പ്രദക്ഷണം നടത്തിയ ബോട്ട് അതേ പ്രദേശത്ത് കൂടെ വീണ്ടും സഞ്ചരിച്ചപ്പോള്‍ എച്ച്എംഎസ് ബെല്‍ഫാസ്റ്റ് യുദ്ധക്കപ്പലില്‍ നിന്ന് ആദര സൂചകമായി ഗണ്‍സല്യൂട്ട് ചെയ്തു. തെയിംസ് നദിയിലൂടെ സഞ്ചരിച്ച ബോട്ടിന് കടന്നു പോകുന്നതിനായി ലണ്ടനിലെ ടവര്‍ പാലം ഉയര്‍ത്തി വഴിയൊരുക്കി.

പാര്‍ലമെന്റിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ചര്‍ച്ചിലിന്റെ പ്രതിമയ്ക്ക് സമീപം ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വെസ്റ്റ്മിനിസ്റ്ററില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ചു.

അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ നാസി ജെര്‍മ്മനിയെ പ്രതിരോധിച്ചതും പ്രധാനമന്ത്രിയായി മികച്ച പ്രകടനം നടത്തിയതുമാണ് ചര്‍ച്ചിലിനെ അമേരിക്ക എന്നും ഓര്‍ക്കാന്‍ കാരണം.

ചര്‍ച്ചിലിന്റെ 50ാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാനും യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന അണ്ടര്‍ഗ്രൗണ്ട് ബങ്കറ് കാണാനും ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ചര്‍ച്ചിലിന്റെ കാലത്തിന്‌ശേഷം അദ്ദേഹത്തിന്റെ അത്രയും പോപ്പുലാരിറ്റി നേടാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ചര്‍ച്ചിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഇപ്പോഴും പ്രസക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.