1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2018

സ്വന്തം ലേഖകന്‍: ചരിത്രനേട്ടവുമായി ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഭീമനായ വിപ്രോ; അമേരിക്കന്‍ കമ്പനിയുമായി 10,650 കോടിയുടെ കരാര്‍. അമേരിക്കന്‍ കമ്പനി അലൈറ്റ് സൊല്യൂഷന്‍സ് എല്‍എല്‍സിയുമായി ചേര്‍ന്ന് 1.5 ബില്യന്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടിരിക്കുകയാണ് വിപ്രോ. 117 മില്യന്‍ ഡോളറിന് അലൈറ്റ് സൊല്യൂഷന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സ്വന്തമാക്കുമെന്നു വിപ്രോ കഴിഞ്ഞ ജൂലൈയില്‍ അറിയിച്ചിരുന്നു.

സെപ്റ്റംബറോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണു വിവരം. വിപ്രോയുടെ ഓഹരികളുടെ മൂല്യത്തിലും മികച്ച വളര്‍ച്ച ഉണ്ടായിട്ടുണ്ട്. സെപ്റ്റംബറോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണു വിവരം. വിപ്രോയുടെ ഓഹരികളുടെ മൂല്യത്തിലും മികച്ച വളര്‍ച്ച ഉണ്ടായിട്ടുണ്ട്.

വിപ്രോ ഗ്രൂപ്പ് ചെയര്‍മാന്‍ അസിം പ്രേംജിയുടെ മൂത്തമകന്‍ റിഷാദിന് പിന്നാലെ ഇളയ മകന്‍ താരിഖും ബിസിനസിലേക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്തകളും വന്നിരുന്നു. ഗ്രൂപ്പിന് കീഴിലുള്ള ഐടി ഇതര കമ്പനിയായ വിപ്രോ എന്റര്‍പ്രൈസസിന്റെ ഡയറക്ടറായി താരിഖ് നിയമിതനായി.

സന്തൂര്‍ സോപ്പുകള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ ഉത്പന്നങ്ങള്‍, ലൈറ്റുകള്‍ എന്നിവയാണ് വിപ്രോ എന്റര്‍പ്രൈസസിന് കീഴിലുള്ളത്. 8,248 കോടി രൂപ വിറ്റുവരവുള്ള വിപ്രോ എന്റര്‍പ്രൈസസ് 201617 സാമ്പത്തികവര്‍ഷം 949.3 കോടി രൂപ അറ്റാദായം നേടിയിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.