1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2012

വോക്കിംഗ് കാരുണ്യയുടെ ഏഴാമത് ധനസഹായം നല്‍കുന്നത് ആലപ്പുഴ ജില്ലയില്‍ ഒരു അപകടത്തെ തുടര്‍ന്ന് ശരിരത്തിന്റെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരു സഹോദരനാണ്. ഇവിടെ കുറിക്കുന്നത് വേദന കൊണ്ട് പുളയുന്ന ഒരു കുടുംബത്തിന്റെ നൊമ്പരം ….ആലപ്പുഴ ജില്ലയില്‍ പാലമേല്‍ പഞ്ചായത്തില്‍ എരുമക്കുഴി മുറിയില്‍ താമസിക്കുന്ന കൂലി പണിക്കാരന ആയ രാധാകൃഷ്ണന്‍(42)എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിന്റെ വേദന ഇനി ഒരു കുടുംബത്തിനും സംഭവിക്കാതിരിക്കട്ടെ ..

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആണ് ഇനി ഒരിക്കലും ജോലി ചെയ്യാന്‍ കഴിയാത്തതരത്തില്‍ തലയ്ക്കു താഴെ ചലനമറ്റ നിലയില്‍നൂറനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ രാധാകൃഷ്ണന്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നത്.ചികിത്സ എന്ന് പറഞ്ഞാല്‍ പേരിനു മാത്രം കാരണം ഭേദമാക്കാന്‍ പാകത്തില്‍ ഉള്ള മരുന്നുകള്‍ ഒന്നും തന്നെ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യവും അല്ല .കഴുത്തിന്‌ താഴെ ചലനമറ്റ രാധാകൃഷ്ണന്.രണ്ടു ശാസ്ത്രക്രീയകള്‍ വേണമെന്ന് ചില സ്വകാര്യ ആ ശുപത്രികളിലെ ഡോക്ടര്‍മാര്‍ പറയുന്നു
ഇത് ചെയ്താല്‍ ഭാഗ്യം അനുവദിച്ചാല്‍ മാത്രം ചലന ശേഷി പൂര്‍ണ്ണമായി വീണ്ടു കിട്ടുകയുള്ളൂ എന്നാണ് വിദഗ്ദ ന്യുറോളജി ഡോക്ടര്‍മാര്‍ പറയുന്നത്.

കെട്ടിട നിര്‍മ്മാണ തൊഴിലാളി ആയിരുന്നു രാധാകൃഷ്ണന്‍.പതിവ് പോലെ ജോലിക്ക് പോയപ്പോള്‍
തലയില്‍ വെച്ച കരിങ്കല്ലുമായി കാല്‍ വഴുതിയപ്പോള്‍ വീണുപോയ രാധാകൃഷ്ണന്റെ ശരീരം പിന്നീട് ഇത് വരെയും ചലിച്ചിട്ടില്ല.ഈ വീഴ്ച ഈ നിര്‍ധന കുടുംബത്തിനു താങ്ങാവുന്നതിനും അപ്പുറമാണ്..രാധാകൃഷ്ണന്റെ മുഖം ദുഃഖ സാന്ദ്രമാണ്..കണ്ണുനീര്‍ വാര്‍ത്തു കൊണ്ട് പിറുപിറുക്കുന്നു…ആ മുഖത്തില്‍ തെളിയുന്നത് വേദന നിറഞ്ഞ നിസ്സഹായത മാത്രം…സഹായിക്കാന്‍ ആരുമില്ലാതെ
നട്ടം തിരിയുന്ന ഈ നിര്‍ധന കുടുംബത്തിനു വേദനകള്‍ തുടര്‍ കഥയാണ്

ഇവരുടെ രണ്ടു മക്കളും അസുഖ ബാധിതര്‍ ഒരാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖം രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു പേര് ഗോവിന്ദന്‍,മൂത്ത മകന്‍ രാഹുല്‍ എട്ടാം തരത്തില്‍ പഠിക്കുന്നു പക്ഷെ
ഇവന് സാധാരണ കുട്ടികളെ പോലെ ബുദ്ധിയും ഇല്ല എല്ലാം അവനു തമാശ പോലെ ….കഴിഞ്ഞ ഒരുമാസമായി കാലുകള്‍ക്ക് വിറയല്‍ ബാധിച്ചു ഇവരെ ചികിത്സിക്കാന്‍ പോലും കഴിയാതെ ഈ കുട്ടികളുമായി നിന്നുഴലുകയാണ് …കുട്ടികളുടെ മാതാവ്ശ്രീദേവി.തൊഴിലുറപ്പ് ജോലി ചെയ്തു കിട്ടുന്ന തുക കൊണ്ട് ആണ് എല്ലാ വീട്ടുകാര്യങ്ങളും കാര്യങ്ങളും നടക്കുന്നത്…

ഭര്‍ത്താവു ഈ നിലയില്‍ ചലനമറ്റു കിടക്കുന്നതിനാല്‍ ശ്രീദേവിക്ക് ജോലിക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥ മക്കളെ ആശുപത്രിയില്‍ കൊണ്ട് പോകാനും കഴിയുന്നില്ല….ഇങ്ങനെ ജീവിതം തള്ളി നീക്കുന്ന ഇവര്‍ക്ക് ആകെ ഉള്ളത് കിടപ്പാടം മാത്രം….അടുത്തിട ശ്രീദേവിയുടെ സഹോദരി വത്സല (43 ) തലയില്‍ ഉണ്ടായ ട്യുമര്‍ മൂലം മരണമടഞ്ഞു.വിവാഹം ചെയ്തയാള്‍ ബന്ധം വേര്‍പെടുത്തിയിരുന്ന വല്സലയെ ചികിത്സക്ക് പണമില്ലായ്മ തന്നെ ആണ് മരണത്തിലേക്ക് നയിച്ചത്.ചുരുണ്ട് കിടക്കാന്‍
ഉള്ള ഭൂമി മാത്രം ആണ് ഈ കുടുംബത്തിന്റെ മുതല്‍ .ഈ നിരാലംബ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്…..കരുണ ഉള്ളവരുടെ സഹായം മാത്രം ആണ് ഈ കുടുംബത്തിനു ഇനി താങ്ങും തണലും..കരളലിയിക്കുന്ന കാഴ്ചകള്‍ നിരവധി എങ്കിലും ഈ തരത്തില്‍ ഉള്ള ദൈവ വിധി ഇനി ആര്‍ക്കും ഉണ്ടാകല്ലേ എന്ന് നമുക്കും പ്രാര്‍ത്ഥിക്കാം..

ഇങ്ങനെ വേദനിക്കുന്നവരെ നമുക്കും ഒരു കൈ സഹായിക്കാം..നമ്മള്‍ ചെയ്യുന്ന നന്മകളില്‍ ഒന്നായി ഇതും മാറട്ടെ. വോക്കിംഗ് കാരുണ്യയോടൊപ്പം ഈ പാവപ്പെട്ട സഹോദരനെ സഹായിക്കാന്‍ സന്മനസുള്ള സുഹൃത്തുക്കള്‍ വോക്കിംഗ് കാരുണ്യയുടെ ബാങ്ക് Account ലേയ്ക്ക്ജൂണ്‍ മാസം 15 നു മുന്പായി സഹായം നല്‍കാവുന്നതാണ്.

Our Charitties Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code: 404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph: 07809702654
Siby Jose: 07875707504
Boban Sebastian: 07846165720

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.