1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 109 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി എം16 മേധാവിയായി ഒരു വനിതയെത്തുന്നു. ഇതിനു മുമ്പ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ മാത്രമാണ് എം16 രഹസ്യാന്വേഷണ വിഭാഗം മേധാവിയായി വനിത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ജൂഡി ഡെഞ്ചായിരുന്നു എം എന്ന ആ കഥാപാത്രത്തെ അനശ്വരമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടന്റെ എം16 എന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ 109 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി മേധാവിയായി ഒരു വനിതയെത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷ കാരണങ്ങളാല്‍ അവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിലവിലെ എം16 മേധാവിയായ അലക്‌സ് യങ്ങറിന്റെ അഞ്ചു വര്‍ഷ കാലാവധി 2019 നവംബറില്‍ അവസാനിക്കുന്നതോടെ ഈ വനിത മേധാവിയായിരിക്കുമെന്നാണ് വിവരം. ബ്രിട്ടന്റെ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ എം15ന് സ്‌റ്റെല്ല റിമിങ്‌ടോണ്‍, എലിസ മന്നിങ്ഹാം എന്നീ രണ്ട് വനിത മേധാവിമാരാണുള്ളത്. എന്നാല്‍, എം16ന്റെ ഭരണം ആദ്യമായാണ് ഒരു വനിത ഏറ്റെടുക്കാന്‍ പോകുന്നത്.

രഹസ്യാന്വേഷണ വിഭാഗത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ഇവര്‍ക്കാണ് ലഭിക്കുന്നത്. 1909 ല്‍ ഏജന്‍സി ആരംഭിച്ചതു മുതല്‍ അതിന്റെ തലപ്പത്ത് 16 പുരുഷന്മാരായിരുന്നു സേവനമനുഷ്ഠിച്ചത്. എം16 മേധാവിയെ യു.കെയുടെ വിദേശകാര്യ സെക്രട്ടറിയാണ് തിരഞ്ഞെടുക്കുക. എന്നാല്‍ പ്രധാനമന്ത്രി അംഗീകരിക്കുന്നതോടെയാണ് നിയമനം സാധുവാകുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.