1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2022

സ്വന്തം ലേഖകൻ: ‘ദ് ബെസ്റ്റ് വൈറൽ’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘തണുപ്പിലൊരു കാപ്പി’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. ചുറ്റിലും മഞ്ഞു വീണുകിടക്കുന്ന പകുതി തണുത്തുറഞ്ഞ തടാകത്തിൽ നിന്ന് കറുപ്പു നിറത്തിലുള്ള നീന്തൽ വസ്ത്രം ധരിച്ചാണ് യുവതി മുങ്ങി നിവരുന്നത്. തുടർന്ന് മഞ്ഞിൽ വച്ചിരിക്കുന്ന ഒരു കപ്പ് ചൂടുകാപ്പി എടുത്തു കുടിക്കുന്നതും വിഡിയോയിൽ ഉണ്ട്. ഒരു സ്വിപ്പ് എടുത്ത ശേഷം മൊബൈലിൽ പ്രദേശത്തെ താപനിലയും യുവതി കാണിക്കുന്നു. മൈനസ് 27 ഡിഗ്രിയാണ് താപനില.

റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കു സമീപ പ്രദേശത്തു നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. നിരവധി പേർ ഇതിനോടകം തന്നെ വിഡിയോ കാണുകയും കമന്റ് ചെയ്യുകയും ചെയ്തു. ‘അടിപൊളി! വെള്ളത്തിന്റെ തണുപ്പ് എത്രയായിരിക്കുമെന്ന് ആർക്കെങ്കിലും അറിയാമോ? ഞങ്ങൾ നീന്തിയിരുന്ന നദിയിലെ താപനില 1–2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

അതുതന്നെ താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഇത്രയും തണുപ്പില്‍ നീന്തണമെങ്കിൽ നല്ല പരിശീലനം ആവശ്യമാണ്. പരിശീലിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 8–10 മിനിറ്റ് വെള്ളത്തിൽ നീന്തി ശ്രമിക്കേണ്ടതാണ്. ഇത് വളരെ ഗംഭീരമായി തോന്നുന്നു.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്.

‘എന്തുകൊണ്ട് അധികം മുതൽമുടക്കില്ലാതെ എല്ലാവർക്കും ഇത് സാധ്യമാകുന്നില്ല. ഇതൊരിക്കലും തമാശയല്ല.’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘ഫിൻലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ ഇത് സാധാരണയാണ്. ഈ യുവതിക്ക് ഇത് ദിനചര്യയുടെ ഭാഗമായിരിക്കും.’– എന്ന രീതിയിലും പലരും കമന്റുകൾ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.