1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2019

സ്വന്തം ലേഖകന്‍: പുരുഷന്മാരുടെ പീഡനം സഹിക്കാന്‍ വയ്യ! ടാന്‍സാനിയയില്‍ സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നു. ടാന്‍സാനിയന്‍ ഗ്രാമമായ കിതവാസിയിലെ കുരിയ ഗോത്രത്തിലാണ് ഈ പ്രത്യേക ആചാരം. ഇവിടെ പുരുഷന്മാരായ അനന്തരാവകാശികള്‍ ഇല്ലാത്ത വയോധികയ്ക്ക് ചെറുപ്പക്കാരിയായ സ്ത്രീയേ വിവാഹം ചെയ്യാം. മക്കളുള്ളതോ മക്കളുണ്ടാകാന്‍ സാധ്യതയുള്ളതോ ആയ യുവതികളേയും വിവാഹം കഴിക്കാന്‍ തടസ്സമില്ല. ഇങ്ങനെയുള്ള വിവാഹങ്ങളുടെ ലക്ഷ്യം സുരക്ഷിത്വമാണ്.

കുരിയ ഗോത്രത്തിലുള്ള 78 ശതമാനം സ്ത്രീകളും പങ്കാളികളാല്‍ പീഡിപ്പിക്കപ്പെടുന്നവരാണ്. ലോകത്തില്‍ ഏറവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് കുരിയ ഗോത്ര വര്‍ഗത്തില്‍ പെട്ട സ്ത്രീകളാണെന്നും പറയുന്നു. ടാന്‍സാനിയയിലെ കിതവാസി സ്വദേശിനി ബോബ് ചഹ അഞ്ചു വര്‍ഷം മുമ്പാണ് ക്രിസ്റ്റിന വാംബുറ എന്ന 64 കാരിയായ വിധവയെ വിവാഹം കഴിച്ച്ത്. ക്രിസ്റ്റിന വാംബുറയും വിവാഹ മോചിതയാണ്. ബോബ് ചഹ ജോലിക്കു പോകുമ്പോള്‍ കുട്ടികളെ നോക്കുന്നത് 64 കാരിയായ വാംബുറയാണ്.

ഇവിടെ തന്നെ ആരും മര്‍ദ്ദിക്കാനും ചീത്ത വിളിക്കാനും ഇല്ലെന്നും സമാധാനവും സന്തോഷവും ഉണ്ടെന്നും പുതിയ വിവാഹത്തേക്കുറിച്ച് ബോക് ചഹിയ പറയുന്നു. 15ാം വയസിലായിരുന്നു ബോക് ചഹിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ അന്നു മുതല്‍ ഭര്‍ത്താവ് പീഡനം തുടങ്ങി. എന്നാല്‍ മാതാപിതാക്കള്‍ക്ക് ബാക്കി സ്ത്രീധനത്തുക കൊടുക്കാന്‍ ഉണ്ടായിരുന്നില്ല. ആ തുക കൊടുക്കാമെന്ന് വാംബുറ സമ്മതിച്ചു. അതോടെ ബാധ്യത പൂര്‍ണമായി ഒഴിവാക്കി ഭര്‍ത്താവുമായുള്ള എല്ല ബന്ധവും അവസാനിപ്പിച്ച് ബോക് ചഹ വാംബുറയുടെ സ്വന്തമായി.

വാംബുറയ്‌ക്കൊപ്പം ജീവിച്ചു തുടങ്ങിയതിനു ശേഷം ബോക് ചഹ മൂന്നു കുട്ടികളെ പ്രസവിച്ചു. വാംബുറയെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുമ്പോഴും ചഹയ്ക്ക് ഇഷ്ടമുള്ള പുരുഷനെ തിരഞ്ഞെടുത്ത് ഗര്‍ഭം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിവാഹം കഴിക്കാതെ ഗര്‍ഭം ധരിക്കാന്‍ വേണ്ടി മാത്രമാണ് ചഹ ഇന്ന് പുരുഷന്മാരെ സ്വീകരിക്കുന്നത്. ഗര്‍ഭിണിയാകുന്നതോടെ പുരുഷനുമായുള്ള എല്ലാ ബന്ധവും ഇവര്‍ അവസാനിപ്പിക്കുന്നു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.