1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2021

സ്വന്തം ലേഖകൻ: കൊറോണയുടെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോമിന് നിയമസാധുത ലഭിക്കുന്ന ചട്ടം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. വീട്ടിലിരുന്ന ജോലി ചെയ്യുന്ന ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. പോർച്ചുഗൽ മാതൃകയിൽ ചട്ടം രൂപീകരിക്കാനാണ് നീക്കം. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓഫീസ് ജോലികൾ വർക്ക് ഫ്രം ഹോമിലേക്ക് മാറിയതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രോഗവ്യാപനം ശമിച്ചെങ്കിലും പല കമ്പനികളിലും വർക്ക് ഫ്രം ഹോം തുടരുകയാണ്. ഓരോ ദിവസവും കൊറോണയുടെ പുതിയ തരംഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ വർഷങ്ങളോളം കൊറോണയ്‌ക്കൊപ്പം ജീവിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇതിന് നിയമസാധുത നൽകുന്നതിന് ചട്ടം രൂപീകരിക്കുന്ന കാര്യം കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

തൊഴിൽ സമയം നിശ്ചയിച്ചും, വൈദ്യുതി, ഇന്റർനെറ്റ് എന്നിവയ്‌ക്ക് പ്രത്യേക തുക അനുവദിച്ചും ചട്ടം രൂപീകരിക്കുന്ന കാര്യം സർക്കാർ മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്. വർക്ക് ഫ്രം ഹോമിന് എങ്ങനെ ചട്ടം രൂപീകരിക്കാം എന്നതിനെ കുറിച്ച് വിദഗ്ധ ചർച്ചകൾ നടത്തിവരികയാണ്. കമ്പനികളിൽ സ്ഥിരമായി വർക്ക് ഫ്രം ഹോം നടപ്പാക്കുന്നതിന്റെ സാധ്യത തേടാൻ കമ്പനികളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. തൊഴിൽ സമയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ജീവനക്കാരുമായി സംസാരിച്ച് ധാരണയിലെത്താനാണ് കേന്ദ്ര നിർദ്ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.