1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2023

സ്വന്തം ലേഖകൻ: കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5 വിഭാഗത്തിലുള്ളവരുടെ വർക്ക് പെർമിറ്റ് സ്വമേധയാ പുതുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രത്യേക അനുമതിയോടെ ജോലി ചെയ്യുന്ന 15–18 വയസ്സുകാരുടെയും മനുഷ്യാവകാശ സംഘടനകളിൽ ജോലി ചെയ്യുന്നവരുടെയും വർക്ക് പെർമിറ്റാണ് സ്വമേധയാ പുതുക്കുന്നത്. ഇതിനായി ബന്ധപ്പെട്ട കാര്യാലയങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്നു.

തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വി​സ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഈ​ജി​പ്ഷ്യ​ൻ അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ർ​ഥ​ന ത​ള്ളി. ഈ​ജി​പ്ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള വി​സ വി​ല​ക്ക് തു​ട​രു​മെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ല്‍ ഈ​ജി​പ്തു​കാ​ര്‍ക്ക് എ​ല്ലാ​വി​ധ വി​സ​ക​ളും അ​നു​വ​ദി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തി വെ​ച്ചി​രി​ക്കു​ക​യാ​ണ്.

വ്യാ​ജ തൊ​ഴി​ല്‍ ക​മ്പ​നി​ക​ളു​ടെ ഫ​യ​ലു​ക​ളി​ൽ ഈ​ജി​പ്ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്ത് കു​വൈ​ത്തി​ലേ​ക്ക് അ​യ​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് താ​ല്‍ക്കാ​ലി​ക വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍, നി​ല​വി​ല്‍ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​വ​ര്‍ക്കും കു​വൈ​ത്തി​ല്‍ താ​മ​സ അ​നു​മ​തി​യു​ള്ള​വ​ര്‍ക്കും വി​ല​ക്ക് ബാ​ധ​ക​മ​ല്ല.

ഈ​ജി​പ്ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രാ​ൻ രാ​ജ്യ​ത്തെ ക​മ്പ​നി​ക​ൾ​ക്ക് പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ ഇ​ള​വ് ന​ൽ​കി​യെ​ന്ന വാ​ര്‍ത്ത​ക​ളും അ​ധി​കൃ​ത​ര്‍ നി​ഷേ​ധി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രോ​ണി​ക് ലേ​ബ​ർ ലി​ങ്ക് റ​ദ്ദാ​ക്കി​യ​താ​യും അ​തി​ലേ​ക്ക് തി​രി​കെ പോ​കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു. കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ്ര​വാ​സി​സ​മൂ​ഹ​മാ​ണ് ഈ​ജി​പ്തു​കാ​ര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.