1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2020

സ്വന്തം ലേഖകൻ: സ്വദേശികളായാലും പ്രവാസികളായാലും അനുഭവിക്കുന്ന വലിയ ആരോഗ്യപ്രശ്​നമാണ്​ പ്രമേഹം അഥവാ ഡയബറ്റിസ്​. ഏറ്റവും വലിയ കൊലയാളി രോഗത്തിൽ മുന്നിലാണ്​ പ്രമേഹം. ലോകത്ത്​ 387 മില്യൺ ജനങ്ങൾ പ്രമേഹബാധിതരാണ്​. 2035 ആകു​േമ്പാഴേക്കും ഇത്​ 592 മില്യൺ ആകുമെന്ന്​ ഇൻറർനാഷനൽ ഡയബറ്റിസ്​ ഫെഡറേഷ​െൻറ (ഐ.ഡി.എഫ്​) കണക്കുകൾ പറയുന്നു. എന്നാൽ, ജനങ്ങളിൽ രണ്ടിലൊരാൾക്കും തനിക്ക്​ ഇൗ രോഗമുണ്ടോ എന്ന അറിവുപോലുമില്ല. പ്രമേഹമുണ്ടോ എന്ന തിരിച്ചറിവില്ലാത്ത ആളുകൾ, ത​െൻറ ​​പ്രമേഹം പേടിക്കേണ്ട അവസ്​ഥയിലല്ലെന്ന വെറുതെയുള്ള ആത്​മവിശ്വസത്തിൽ മറ്റ്​ പലരും. പ്രമേഹം നമ്മുടെ കണ്ണിനെയും പല്ലിനെയും ദോഷകരമായി ബാധിക്കും. ശ്രദ്ധിക്കാതിരുന്നാൽ മരണത്തിന്​ വരെ കാരണമാകും.

2014ലെ ​​ക​​ണ​​ക്കു പ്ര​​കാ​​രം ഗ​ൾ​ഫ്​ രാ​​ജ്യ​​ങ്ങ​​ളും ആ​​ഫ്രി​​ക്ക​​യും ഉ​​ൾ​പ്പെ​​ടു​​ന്ന മി​​ന (MENA -Middle East and North Africa) പ്ര​​വി​​ശ്യ​​യി​​ൽ മാ​​ത്രം 3.7 കോ​​ടി പ്ര​​മേ​​ഹ രോ​​ഗി​​ക​ളു​ണ്ട്. 2035ൽ ​ഇ​​ത് 6.8 കോ​​ടി​​യാ​​കും.ഗ​​ൾ​ഫ്​ രാ​​ജ്യ​​ങ്ങ​​ളി​​ൽ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ക്കു​​ന്ന​​താ​​യാ​ണ്​ പ​​ഠ​​ന റി​​പ്പോ​​ർ​ട്ട്. അ​​ന്താ​​രാ​​ഷ്​​ട്ര ഡ​​യ​​ബ​​റ്റ്സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഐ.​​ഡി.​​എ​​ഫ്) റി​​പ്പോ​​ർ​ട്ട്​ പ്ര​​കാ​​രം ഗ​ൾ​ഫ്​ രാ​​ജ്യ​​ങ്ങ​​ളി​​ൽ പ​​ത്തി​​ൽ ഒ​​രാ​ൾ​ക്ക്​ പ്ര​​മേ​​ഹ രോ​​ഗ​​മു​​ണ്ട്.നി​​ല​​വി​​ലെ സ്ഥി​​തി തു​​ട​​ർ​ന്നാ​ൽ 20 വ​​ർ​ഷ​​ത്തി​​നു​​ള്ളി​​ൽ 80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഗ​​ൾ​ഫ്​ വാ​​സി​​ക​​ളും പ്ര​​മേ​​ഹ​​ത്തി​​ന് ചി​​കി​​ത്സ തേ​​ടേ​​ണ്ടി വ​​രും. ഖ​ത്ത​റി​ലാ​ണെ​ങ്കി​ൽ മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ 13.5 ശ​ത​മാ​നം ആ​ളു​ക​ളും ​പ്ര​മേ​ഹ​മു​ള്ള​വ​രാ​ണ്.

നവംബർ 14ന്​ ലോകപ്രമേഹദിനമായി ആചരിക്കുന്നു. കോവിഡ് -19 പശ്ചാത്തലത്തിൽ പ്രമേഹരോഗികൾ ഏറെ ശ്രദ്ധിക്കണം. പ്രമേഹ രോഗികൾക്ക് പെട്ടെന്ന് രോഗം പിടിപെടാൻ സാധ്യതയുണ്ട്​. രോഗ പ്രതിരോധശേഷി കുറവാണെന്നതാണ്​ ഇതിന് കാരണം. ഇവർ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലും മുൻകരുതലുകളെടുക്കുന്നതിലും കൂടുതൽ ജാഗ്രത പാലിക്കണം. പ്രമേഹ രോഗികൾക്കായി പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്​. അവ താഴെ:

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തണം. ഇതിന് ഡോക്ടറുടെ ഉപദേശം തേടുക.

ധാരാളമായി വെള്ളം കുടിക്കുകയും ശരീരത്തിലെ നിർജലീകരണം ഒഴിവാക്കുകയും ചെയ്യുക.

സന്തുലിതമായ ഭക്ഷണശീലം പാലിക്കുക. ഇതിന് ഡോക്ടറുടെ ഉപദേശം തേടുക.

വർഷംതോറുമുള്ള വാക്സിനുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

വീട്ടിലാണെങ്കിലും വ്യായാമങ്ങൾ ശീലമാക്കുക.

സാമൂഹിക അകലം പാലിക്കുക. പാർക്കുകൾ, പൊതു സ്​ഥലങ്ങൾ ഒഴിവാക്കുക. ആളുകൾ നിരന്തരം സ്​പർശിക്കുന്ന ഇടങ്ങളിൽ സ്​പർശിക്കാതിരിക്കുക.

പുറത്തേക്കിറങ്ങുമ്പോൾ മാസ്​കും കൈയുറകളും ധരിക്കുക. വീട്ടിൽ കൂടുതൽ പേരുണ്ടെങ്കിലും സുരക്ഷ മുൻനിർത്തി മാസ്​കും കൈയുറകളും ധരിക്കാൻ ശ്രദ്ധിക്കുക.

വ്യക്തിശുചിത്വം പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ഇടവിട്ട് കൈകൾ 20 സെക്കൻഡ് നേരം സോപ്പുപയോഗിച്ച് വൃത്തിയാക്കുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക.

നിരന്തരം സാനിറ്റൈസറുകൾ ഉപയോഗിക്കുന്നത് ത്വക്കിലെ ജലാംശം കുറക്കുന്നതിന് കാരണമാകും. ഈ സാഹചര്യത്തിൽ ഡോക്ടറുടെ ഉപദേശം തേടി ഹാൻഡ് ക്രീം ഉപയോഗിക്കുക.

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിന് മരുന്നുകളുടെ വിവരങ്ങളും അതി​െൻറ ഡോസേജും വ്യക്തമാക്കുന്ന പട്ടിക മുൻകൂട്ടി തയാറാക്കുക.

രണ്ടാഴ്ചയിലൊരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ ശ്രമിക്കുക.

ചികിത്സിക്കുന്ന ഡോക്ടറുടെ വിവരങ്ങൾ കൈയിൽ സൂക്ഷിക്കുക. അടിയന്തര ഘട്ടങ്ങളിൽ പുറത്ത് പോകാതെത്തന്നെ ചികിത്സ തേടാൻ ഇതുപകരിക്കും.

രോഗലക്ഷണങ്ങൾ കണ്ടാൽ:

കോവിഡ് -19 ലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ കാണുക, സ്വയം സമ്പർക്കവിലക്കിൽ പോകുക, മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കുക. മന്ത്രാലയത്തി​െൻറ 16,000 ഹോട്ട്​ലൈനിൽ ബന്ധപ്പെടുക.

പ്രമേഹ രോഗികൾക്കുള്ള സിക്ക് ഡേ റൂൾസ്​ പാലിക്കുക.

ഇക്കാലയളവിലും പ്രമേഹ രോഗത്തിനുള്ള മരുന്ന് തുടരുക. കൂടുതൽ വിവരങ്ങൾക്ക് 16099 നമ്പറിൽ ബന്ധപ്പെടുക. രക്തത്തിലെ ഗ്ലൂക്കോസ്​ ലെവൽ നാല് മണിക്കൂർ ഇടവിട്ട് പരിശോധിക്കുക.

മൂത്രവും രക്തത്തിലെ കീട്ടോണുകളും പരിശോധിക്കുക. മതിയായ ഇൻസുലിൻ ശരീരത്തിന് ലഭിക്കുന്നില്ലെങ്കിൽ രോഗാവസ്​ഥ കൂടുകയും ചെയ്യും. വെള്ളം കൂടുതൽ കുടിക്കുക. ചെറിയ ഭക്ഷണ പദാർഥങ്ങൾ ഇടവിട്ട് കഴിക്കുക. ഒറ്റക്ക് ജീവിക്കുകയാണെങ്കിൽ കുടുംബാംഗത്തി​െൻറ സഹായം തേടുക.

രക്തത്തിലെ പഞ്ചസാരയുടെ അളവ് 300ന് മുകളിൽ കൂടുകയാണെങ്കിൽ ഭയപ്പെടേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് പ്രമേഹ ഹോട്ട്​ലൈൻ 16099ൽ ബന്ധപ്പെട്ട് ആവശ്യമായ ഉപദേശം തേടുക.

നേർത്ത ചൂടുവെള്ളത്തിൽ ഉപ്പിട്ട് വായ കഴുകുക.

ശരീരോഷ്മാവ് പരിശോധിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.