1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2021

സ്വന്തം ലേഖകൻ: മാ​ർ​ച്ച്​ 11, ലോ​ക വൃ​ക്ക ദി​നം. ‘വൃ​ക്ക രോ​ഗ​ത്തി​നി​ട​യി​ലും ന​ന്നാ​യി ജീ​വി​ക്കാം’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ ലോ​ക​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. വി​വി​ധ രാജ്യങ്ങളിലെ ആ​രോ​ഗ്യ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഗൾഫ് മേഖലയിൽ ഉൾപ്പെടെ ആശുപത്രികൾ നി​ര​വ​ധി ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ക​യും ഏ​റെ പേ​രു​ടെ വൃ​ക്ക വി​ജ​യ​ക​ര​മാ​യി മാ​റ്റി​ വെവ​ക്കു​ക​യും ചെയ്യുന്നു.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കിടയിൽ മിത ഭക്ഷണവും വ്യായാമമില്ലായ്മയും കാരണം പ്രമേഹവും രക്തസമ്മർദവും ബാധിച്ച് വൃക്ക തകരാറിലാകുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. അമിത ചൂടിൽ ജോലി ചെയ്യുന്നവരിലും വൃക്ക രോഗം കണ്ടുവരുന്നതായി ആരോഗ്യ സേവന വിഭാഗമായ സേഹയിലെ റീനൽ ആൻ‍ഡ് ട്രാൻസ്പ്ലാന്റ് കൗൺസിൽ മേധാവിയും ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി (എസ്കെഎംസി) നെഫ്രോളജിസ്റ്റുമായ ഡോ. മുഹമ്മദ് അൽ സീയാറി മനോരമയോട് പറഞ്ഞു.

കോവിഡ് അൽപം വെല്ലുവിളി സൃഷ്ടിച്ചെങ്കിലും സജീവ പ്രവർത്തനവുമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ വൃക്ക ലഭിക്കാൻ കാത്തിരിക്കുന്ന വിവിധ രാജ്യക്കാരായ 100 പേരിൽ 20 ഇന്ത്യക്കാരുണ്ട്. വർഷങ്ങളായി ഡയാലിസിസ് ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഡയാലിസിസും സൗജന്യമാണ്.

വൃക്ക രോഗ ചികിത്സയ്ക്കായി നവീന സൗകര്യങ്ങളോടെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. വൃക്ക മാറ്റ ശസ്ത്രക്രിയയ്ക്കുള്ള എല്ലാ ചെലവും അബുദാബി സർക്കാരാണ് വഹിക്കുന്നത്. നിയമവിധേയമായി യുഎഇയിൽ താമസിക്കുന്ന ദാതാവിനും സ്വീകരിക്കുന്നയാൾക്കും ചികിത്സ സൗജന്യം.

വൃക്ക രോഗവുമായി ബന്ധപ്പെട്ട അജ്ഞത ധാരാളമുണ്ടെന്നും ഈ രംഗത്ത് ബോധവൽക്കരണം അനിവാര്യമാണെന്നും സേഹയിലെ കൺസൽറ്റന്റ് നെഫ്രോളജിസ്റ്റും ഇന്റർനാഷനൽ സൊസൈറ്റി ഓഫ് നെഫ്രോളജി, ഇന്റർനാഷനൽ നെഫ്രോളജി കമ്മിറ്റി അംഗവുമായ ഡോ. സിദ്ദീഖ് അൻവർ പറഞ്ഞു.

കാർബോഹൈഡ്രേറ്റും ഉപ്പും നിറഞ്ഞ ഭക്ഷണം പ്രമേഹവും രക്തസമ്മർദവും പൊണ്ണത്തടിയും ഉണ്ടാക്കി വൃക്കയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതാണ് പ്രവാസ ലോകത്തെ പ്രധാന പ്രശ്നം. 40 വയസ്സു കഴിഞ്ഞവർ വർഷത്തിലൊരിക്കൽ വൃക്ക പരിശോധിക്കണം. പ്രമേഹവും രക്തസമ്മർദവും ഉള്ളവർ പ്രത്യേകിച്ചും. ബ്രൂഫെൻ പോലുള്ള വേദന സംഹാരികളുടെ അമിത ഉപയോഗവും വൃക്കയുടെ പ്രവർത്തനങ്ങളെ ബാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.