1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2023

സ്വന്തം ലേഖകൻ: ഹെൻലി പാസ്പോർട്ട് ഇൻഡക്സ് അനുസരിച്ച് ഒരു നിങ്ങളുടെ രാജ്യം നല്കുന്ന പാസ്പോർട്ട് ഉപയോഗിച്ച് എത്ര രാജ്യങ്ങളിൽ വീസയില്ലാതെ യാത്ര പോകുവാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണമാണ് ഒരു പാസ്പോർട്ടിന്റെ കരുത്ത്. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2023 റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടായി വീണ്ടും ജപ്പാൻ ഒന്നാം സ്ഥാനം നിലനിർത്തി.

199 പാസ്‌പോർട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉൾപ്പെടുത്തിയ സൂചികയിൽ, 193 രാജ്യങ്ങളിലേക്ക് ജപ്പാൻ നല്കുന്ന പാസ്പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ പ്രവേശിക്കുവാൻ സാധിക്കും. 2018 മുതൽ തുർച്ചയായി ഇത് ആറാമത്തെ വർഷമാണ് ജപ്പാൻ ഒന്നാം സ്ഥാനത്തെത്തുന്നത്.

2022 ലേതു പോലെ തന്നെ രണ്ടാം സ്ഥാനം സിംഗപ്പൂരും മൂന്നാം ദക്ഷിണ കൊറിയയും നേടി. ഇരു രാജ്യങ്ങളിലെയും പാസ്പോർട്ട് ഉടമകൾക്ക് 192 രാജ്യങ്ങളിലേക്ക് വീസ രഹിത യാത്ര നടത്തുവാൻ സാധിക്കും. 190 രാജ്യങ്ങളിലേക്കുള്ള പ്രവേശവനുമായി ജർമ്മനിയും സ്പെയിനും മൂന്നാം സ്ഥാനത്തും 189 വീതം രാജ്യങ്ങളിലേക്ക് വീസ രഹിസ പ്രവേശനവുമായി ഇറ്റലി, ലക്സംബർഗ്, എന്നീ രാജ്യങ്ങൾ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് 188 രാജ്യങ്ങളിലേക്ക് ഡെന്‍മാർക്ക്, നെതർലൻഡ്, സ്വീഡൻ എന്നിവ അഞ്ചാം സ്ഥാനവും നേടി.

പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 89 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനം സാധ്യമാകുന്ന ഇന്ത്യൻ പാസ്പോർട്ട് 2023 ലെ പട്ടികയിൽ 85-ാം സ്ഥാനമാണ് നേടിയത്. 2022 ൽ രാജ്യം 87-ാം സ്ഥാനമായിരുന്നു നേടിയത്. ഈ വർഷം രണ്ടു സ്ഥാനങ്ങൾ മുന്നോട്ടു കയറുവാൻ ഇന്ത്യയ്ക്കു കഴിഞ്ഞുവെങ്കിലും കഴിഞ്ഞ വർഷം പ്രവേശനമുണ്ടായിരുന്ന രാജ്യങ്ങളുടെ എണ്ണം 60 ആയിരുന്നത് 2023 ൽ 59 ആയിട്ടുണ്ട്. ഇന്ത്യ നേരത്തെ 2019, 2020, 2021, വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം യഥാക്രമം 82, 84, 85 എന്നിങ്ങനെ ആയിരുന്നു.

യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ്, അയർലന്‍ഡ്, പോർച്ചുഗൽ (6-ാം സ്ഥാനം), ബെൽജിയം, ചെക്ക് രിപ്പബ്ലിക്ക്, ന്യൂ സീലാൻഡ്, നോർവെ, സ്വിറ്റ്സർലന്‍ഡ്, യുണൈറ്റ്ഡ് സ്റ്റേറ്റ്സ് (7-ാം സ്ഥാനം), ഓസ്ട്രേലി, കാനഡ, ഗ്രീസ്, മാൾട്ട (8-ാം സ്ഥാനം), ഹംഗറി, പോളണ്ട് (9-ാം സ്ഥാനം), ലിത്വാനിയ, സ്ലോവാക്യ (10-ാം സ്ഥാനം) എന്നിവയാണ് ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു രാജ്യങ്ങൾ.

പട്ടികയിൽ അവസാന 100-ാം സ്ഥാനത്ത് കോംഗോ, ലെബനോൺ, ശ്രീലങ്ക, സുഡാന്‍ (42 രാജ്യങ്ങൾ), 101-ാം സ്ഥാനത്ത് ബംഗ്ലാദേശ്, കൊസൊവോ, ലിബിയ(41രാജ്യങ്ങൾ), 102-ാം സ്ഥാനത്ത് നോർത്ത് കൊറിയ, നേപ്പാൾ (40 രാജ്യങ്ങൾ), 103-ാം സ്ഥാനത്ത് നേപ്പാൾ, പാലസ്തീൻ (38 രാജ്യങ്ങൾ), 104-ാം സ്ഥാനത്ത് സൊമാലിയ, യെമൻ (34 രാജ്യങ്ങൾ), 106-ാം സ്ഥാനത്ത് പാക്കിസ്ഥാൻ (32 രാജ്യങ്ങൾ), 107-ാം സ്ഥാനത്ത് സിറിയ (30 രാജ്യങ്ങൾ), 108-ാം സ്ഥാനത്ത് ഇറാഖ് (29 രാജ്യങ്ങള്‍), 109-ാം സ്ഥാനത്ത് അഅഫ്ഗാനിസ്ഥാൻ (27 രാജ്യങ്ങൾ ) എന്നിവയാണ് അവസാന സ്ഥാനത്തെത്തിയവ.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ലോകരാജ്യങ്ങൾ

ഏഷ്യ

ഭൂട്ടാൻ, കംബോഡിയ, ഇന്തൊനീഷ്യ, ലാവോസ്, മക്കാവോ, മാലദ്വീപ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ്, തിമോർ-ലെസ്റ്റെ

മിഡിൽ ഈസ്റ്റ്

ഇറാൻ, ജോർദാൻ, ഒമാൻ, ഖത്തർ

യൂറോപ്പ്

അൽബേനിയ

ഓഷ്യാനിയ

കുക്ക് ദ്വീപുകൾ,ഫിജി,മൈക്രോനേഷ്യ,നിയു, പലാവു ദ്വീപുകൾ, തുവാലു, വനവാട്ടു, മാർഷൽ ദ്വീപുകൾ(voa),സമോവ(voa).

കരീബിയൻ

ബാർബഡോസ്, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, ഡൊമിനിക്ക, ഗ്രനേഡ, ഹെയ്തി, ജമൈക്ക, മോണ്ട്സെറാറ്റ്, സെന്‍റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്‍റ് ലൂസിയ, സെന്‍റ് വിൻസെന്‍റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ.

അമേരിക്ക

ബൊളീവിയ, എൽ സാൽവഡോർ,

ആഫ്രിക്ക

ബോട്സ്വാന, ബുറുണ്ടി, കേപ് വെർഡെ ദ്വീപുകൾ, കൊമോറോ ദ്വീപുകൾ, എത്യോപ്യ, ഗാബോൺ, ഗിനിയ-ബിസാവു, മഡഗാസ്കർ, മൗറിറ്റാനിയ, മൗറീഷ്യസ്, മൊസാംബിക്, റുവാണ്ട,സെനഗൽ , സീഷെൽസ്, സിയറ ലിയോൺ, സൊമാലിയ, ടാൻസാനിയ, ടോഗോ, ടുണീഷ്യ, ഉഗാണ്ട, സിംബാബ്‌വെ. എന്നിവയാണവ

കഴിഞ്ഞ വർഷം വരെ ഇന്ത്യയിൽ നിന്നും യൂറോപ്യൻ രാജ്യമായ സെർബിയയിലേക്ക് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വീസ രഹിസ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ 2023 ജനുവരി 1 മുതൽ ഈ സൗകര്യം രാജ്യം ഒഴിവാക്കി. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള നടപടികളും യൂറോപ്യൻ യൂണിയൻ വീസ നയത്തിന്റെ ആവശ്യകതകളും പരിഗണിച്ചാണ് വീസ രഹിത യാത്രാ നിയന്ത്രണങ്ങൾ കൊണ്ടവന്നതെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.