1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2016

സ്വന്തം ലേഖകന്‍: 70 വര്‍ഷത്തെ ഇടവേളക്കു ശേഷം തന്റെ രണ്ടാം ലോകയുദ്ധകാല കാമുകിയെ തേടിപ്പോകുന്ന 93 വയസുകാരന്‍. ഹോളിവുഡിലെ ഒരു യുദ്ധ ചിത്രത്തിന്റെ കഥ തുടങ്ങുകയല്ല, മറിച്ച് ജീവിച്ചിരിക്കുന്ന രണ്ടു പേരുടെ കഥയാണിത്. രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്കന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന നോര്‍വുഡ് തോമസ് വിര്‍ജീനിയക്കാരനാണ് തന്റെ യുദ്ധകാല കാമുകിയായ ജോയ്‌സി മോറിസിനെ കാണാനൊരുങ്ങുന്നത്.

93 വയസ്സുള്ള തോമസ് തന്റെ 88 കാരിയായ കാമുകിയെ കാണുന്നതിനും വാലന്റെന്‍സ് ദിനം ഒരുമിച്ച് ആഘോഷിക്കുന്നതിനുമായി ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. സ്‌കൈപ്പിലൂടെ സംസാരിച്ചപ്പോഴായിരുന്നു വീണ്ടും കാണുന്നതിനുള്ള ആഗ്രഹം മോറീസിനെ തോമസ് അറിയിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം മാധ്യമങ്ങളിലൂടെ പുറത്തെത്തുന്നത്.

ഇതോടെ ഒട്ടേറെ ആളുകളാണ് ഇരുവരും ഒരുമിക്കുന്നതിനായി സഹായങ്ങള്‍ ചെയ്തത്. ഇരുവര്‍ക്കും പ്രണയസ്മരണകള്‍ പങ്കിടുന്നതിന് 300 ഓളം പേരാണ് ഓണ്‍ലൈനിലൂടെ സംഭാവന നല്‍കിയത്. ചിലര്‍ തോമസിന്റെ വീട്ടിലേക്ക് ചെക്കുകളും അയച്ചുനല്‍കി. 7500 ഡോളറാണ് ഇങ്ങനെ ലഭിച്ചത്.
തോമസിനും മകനും ഓസ്‌ട്രേലിയയിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് എയര്‍ ന്യൂസീലാന്‍ഡും രംഗത്തെത്തിയതോടെ സമാഗമത്തിന് അരങ്ങൊരുങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.