
സ്വന്തം ലേഖകൻ: ലോകത്ത് ജോലി ചെയ്യാൻ അനുയോജ്യമായ മികച്ച 5 നഗരങ്ങളിൽ ദുബായും അബുദാബിയും. 190 രാജ്യങ്ങളിലെ 2.09 ലക്ഷം പേരിൽ നടത്തിയ സർവേയിലാണ് ഗൾഫ് നഗരങ്ങൾ മുൻ വർഷത്തെക്കാൾ ആറു സ്ഥാനം മെച്ചപ്പെടുത്തിയത്. ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പും (ബിസിജി) ബയ്ത്ത് ഡോട്ട് കോമും ചേർന്നാണു സർവേ നടത്തിയത്.
ശക്തവും ലോകോത്തരവുമായ യുഎഇയിൽ വിദേശ പ്രഫഷനലുകൾക്കു സ്വയം മെച്ചപ്പെടാൻ ഒട്ടേറെ അവസരങ്ങളുണ്ട്. കോവിഡ് പകർച്ച തടയുന്നതിലെ മികവും യുഎഇയ്ക്ക് നേട്ടമായി. 2018ലെ സർവേയിൽ ആറാം സ്ഥാനത്തുണ്ടായിരുന്ന ദുബായ് ഇപ്പോൾ മൂന്നാം സ്ഥാനത്തേക്കും 14ാം സ്ഥാനത്തുണ്ടായിരുന്ന അബുദാബി അഞ്ചാം സ്ഥാനത്തേക്കും എത്തി.
സർവേയിൽ പങ്കെടുത്തവരില്‍ 90% വിദേശികളായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കോവിഡ് ആഘാതം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് യുഎഇ എന്ന് ബിസിജി മിഡിൽഈസ്റ്റ് എംഡി ഡോ. ക്രിസ്റ്റഫർ ഡാനിയേൽ പറഞ്ഞു. കോവിഡ് വെല്ലുവിളികളിലും ആരോഗ്യ സുരക്ഷാ നടപടികളിലൂടെ സുരക്ഷിത രാജ്യമെന്ന ഖ്യാതി നേടാൻ യുഎഇയ്ക്കു കഴിഞ്ഞതായും സർവേ വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല