1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2021

സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ സ്കൈ പൂൾ ലണ്ടനിൽ തുറന്നു. 115 അടി ഉയരത്തില്‍ ഒരു കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ പത്താം നില വരെ 82 അടി നീളത്തില്‍ സുതാര്യമായാണ് ഈ നീന്തല്‍കുളം നിര്‍മിച്ചിരിക്കുന്നത്. ഇത്ര ഉയരത്തിലും സുതാര്യമായും നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ നീന്തല്‍കുളമാണ് സ്കൈ പൂൾ.

സ്‌കൈ പൂളിന് 50 ടണ്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. കൂടാതെ ഇതിനോടനുബന്ധിച്ച് റൂഫ് ടോപ്പ് ബാറും സ്പായും പ്രവര്‍ത്തിക്കുന്നു. രണ്ട് കെട്ടിടങ്ങള്‍ക്കിടയിലൂടെ 35 മീറ്ററോളം നീന്തിത്തുടിക്കാന്‍ ഈ ‘ആകാശക്കുളം’ ആളുകള്‍ക്ക് അവസരം നല്‍കുന്നുവെന്ന് എംബസി ഗാര്‍ഡന്‍സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

കുളത്തില്‍ നീന്തുന്നവര്‍ക്ക് തെരുവില്‍ നടന്നു നീങ്ങുന്നവരേയും താഴെ നിന്ന് നോക്കുന്നവര്‍ക്ക് നീന്തുന്നവരേയും വ്യക്തമായി കാണാനാവും. 2013-ല്‍ ഉദിച്ച ഇത്തരമൊരു നീന്തല്‍കുളത്തിന്റെ ആശയം പൂര്‍ത്തിയാക്കിയത് എക്കേഴ്സ്ലി ഒ കലഗന്‍ എന്ന നിര്‍മാണക്കമ്പനിയാണ്. നിരവധി ഡിസൈനുകള്‍ ഈ നീന്തല്‍കുളത്തിന് വേണ്ടി തയ്യാറാക്കിയിരുന്നു.

നീന്തല്‍കുളത്തില്‍ സമയം ചെലവഴിക്കാനെത്തിയവര്‍ പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.